കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
ഇന്ന് 17.04.2023 ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന SBHS ഗ്രൗണ്ട് ട്രാൻസ്ഫോർമർ രാവിലെ 09:00 മുതൽ 05:00 മണി വരെയും മഞ്ചാടിക്കര , വാഴപ്പള്ളി അമ്പലം , കോയിപ്പുറം സ്കൂൾ , ആണ്ടവൻ , ദേവമാതാ എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗിമായും വൈദ്യുതി മുടങ്ങും .
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കളത്തി കടവ്, മാർത്തോമ ചർച്ച് എന്നീ ട്രാൻസ്ഫോർമറുകളിൽ ഇന്ന് രാവിലെ 09:00 മുതൽ 05.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന സങ്കേതം ട്രാൻസ്ഫോർമറിൽ ഇന്ന് (17-04-23)രാവിലെ 10മുതൽ വൈകുന്നേരം 3:00മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഇന്ന് (17-04-2023) 9am മുതൽ 5pm വരെ HT വർക്ക് ഉള്ളതിനാൽ ഈന്തുംപ്ലാവ് ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങുന്നതാണ്.
കോട്ടയം ഇലക്ട്രിക്കൽ പരിധിയിലുള്ള ,മാളികപ്പടി,കാരാപ്പുഴ ,തെക്കും ഗോപുരം , വൈസ്കര,പഴയ ബോട്ടുജെട്ടി,തുടങ്ങിയ ഭാഗങ്ങളിൽ ഇന്ന് (17-4- 2023 ) 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും