ഇടുക്കി കുട്ടികാനത്തിന് സമീപം അയ്യപ്പ ഭക്തരുടെ വാഹനം മറിഞ്ഞ് 15 പേർക്ക് പരുക്കേറ്റു
ഇടുക്കി കുട്ടികാനത്തിന് സമീപം അയ്യപ്പ ഭക്തരുടെ വാഹനം മറിഞ്ഞ് 15 പേർക്ക് പരുക്കേറ്റു.തിരുവണ്ണാമലയില്‍ നിന്നും ശബരിമലക്ക് പോയ വാഹനമാണ് അപകടത്തില്‍ പെട്ടത്. നാലുപേരെ പീരുമേട് താലൂക്കാശുപത്രിയിലേക്ക് മാറ്റി. മറ്റെല്ലാവരെയും സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികില്‍സകള്‍ നല്‍കി .ആരുടെയും നില ഗുരുതരമല്ല. വാഹനം റോഡരുകില്‍ തന്നെ മറിയുകയായിരുന്നു. വളഞ്ഞങ്ങാനം വളവിൽ ആണ് അപകടം നടന്നത്