നഴ്‌സിങ് വിദ്യാർഥിനി മൈസൂരുവിൽ ബൈക്കപകടത്തിൽ മരിച്ചു
നഴ്‌സിങ് വിദ്യാർഥിനി മൈസൂരുവിൽ ബൈക്കപകടത്തിൽ മരിച്ചു
പൊൻകുന്നം: മൈസൂരു മാണ്ഡ്യ നാഗമംഗലത്ത് വാഹനാപകടത്തിൽ മൂന്നാംവർഷ നഴ്‌സിങ് ബിരുധ വിദ്യാർഥിനി ചേപ്പുംപാറ നമ്പുരക്കൽ സാനിയ മാത്യു (അക്കു-21) മരിച്ചു. നാഗമംഗലം ബി.ജി.എസ്.നഴ്‌സിങ് കോളേജിലെ മൂന്നാം വിദ്യാർഥിനിയായിരുന്നു. നമ്പുരക്കൽ സാബു(പൊൻകുന്നം കോടതിപ്പടി യൂണിറ്റിലെ സി.ഐ.ടി.യു.ഹെഡ് ലോഡിങ് തൊഴിലാളി)വിന്റെയും നിഷയുടെയും മകളാണ്. നാട്ടിലേക്ക് വരുന്നതിന് ബസിൽ കയറാൻ സുഹൃത്തിനൊപ്പം ബൈക്കിൽ പോകുമ്പോൾ മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരപരിക്കേറ്റ സാനിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സുഹൃത്തിന് പരിക്കുണ്ട്. സഹോദരൻ: സിബിൻ. സംസ്‌കാരം ശനിയാഴ്ച ഒന്നിന് വാഴൂർ 19-ാംമൈൽ മൗണ്ട് കാർമൽ പള്ളി സെമിത്തേരിയിൽ.