വൃദ്ധയായ അമ്മയെ പൂട്ടിയിട്ട് ഭിന്നശേഷിക്കാരിയായ മകളെ ബലാത്സംഗം ചെയ്തു
തൊടുപുഴ: വൃദ്ധയായ അമ്മയെ പൂട്ടിയിട്ട് ഭിന്നശേഷിക്കാരിയായ മകളെ ബലാത്സംഗം ചെയ്തു. തൊടുപുഴ കരിങ്കുന്നത്ത് ആണ് സംഭവം. അവശയായ നാല്‍പത്താറുകാരിയായ മകളെ അമ്മ തന്നെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
സംഭവത്തിൽ വീട്ടിൽ അറ്റകുറ്റപ്പണിക്ക് വന്ന കരിങ്കുന്നം സ്വദേശി വാഴമലയിൽ വീട്ടിൽ മനു (45) വിനെ പൊസീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ നാലിനാണ് സംഭവം നടന്നത്. എഴുപത്തിയാറുകാരിയായ മാതാവ് ഡിവൈഎസ്പിക്ക് നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്യുന്നത്.