സംരക്ഷണമതിലിന്റെയും സയന്‍സ് ലാബ് സമുച്ചയത്തിന്റെ ഉദ്ഘാടനവും
പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ എക ഹൈടെക്ക് സ്‌കൂളായി തിരഞ്ഞെടുത്ത മുരിക്കുംവയല്‍ സ്‌കൂളിലെ സയന്‍സ് ലാബ് സമുച്ചയത്തിന്റ സുരക്ഷക്കായി പൂഞ്ഞാര്‍ എം എല്‍ എ അഡ്വ: സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 30 ലക്ഷം രുപാ മുതല്‍ പൂര്‍ത്തികരിച്ച സംരക്ഷണമതിലിന്റെയും സയന്‍സ് ലാബ് സമുച്ചയത്തിന്റെ ഉദ്ഘാടനവും കേരള പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നാളെ നിര്‍വഹിക്കും പൂഞ്ഞാര്‍ എം എല്‍ എ അഡ്വ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അധ്യക്ഷത വഹിക്കും. പത്തനംതിട്ടാ എം പി ആന്റോ ആന്റണി മുഖ്യ പ്രഭാഷണം നടത്തും. കെ.വി ബിന്ദു (കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്) അഡ്വ: ശുഭേഷ് സുധാകരന്‍ (വൈസ് പ്രസിഡന്റ് കോട്ടയം ജില്ലാ പഞ്ചായത്ത്) പി എസ് പുഷ്പ മണി (വിദ്യാഭ്യാസ സ്റ്റാന്റിംങ് ചെയര്‍പേഴ്‌സണ്‍, അജിതാ രതീഷ് (ബ്ലോക് പ്രസിഡന്റ്) രേഖാ ദാസ് (ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്) പി ആര്‍ അനുപമ (ജില്ലാ പഞ്ചാ.. അംഗം) തുടങ്ങിയവര്‍ സംസാരിക്കും