കാഞ്ഞിരപ്പള്ളി സ്വദേശിയെ കാപ്പാ ചുമത്തി ജില്ലയില്‍ നിന്നും നാടുകടത്തി
കാപ്പാ ചുമത്തി ജില്ലയില്‍ നിന്നും നാടുകടത്തി.
കൂവപ്പള്ളി: കളപ്പുരക്കൽ വീട്ടില്‍ ഫ്രാൻസിസ് മകന് അമൽ കെ.എഫ് (21) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറുമാസകാലത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾക്ക് കാഞ്ഞിരപ്പള്ളി,തിടനാട് എന്നീ സ്റ്റേഷനുകളില്‍ അടിപിടി, കൊലപാതകശ്രമം, കഞ്ചാവ് വില്പന തുടങ്ങിയ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ജനങ്ങളുടെ സ്വൈര്യ ജീവതത്തിന് തടസ്സം സൃഷ്ടിക്കുന്ന കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചുവരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു