റോഡിരികിൽ നിർത്തിയിട്ടിരുന്ന ബൈക്കുമായി കടന്നയാളെ പിടികൂടി
റോഡിരികിൽ നിർത്തിയിട്ടിരുന്ന ബൈക്കുമായി കടന്നയാളെ പിടികൂടി
പെരുവന്താനം: റോഡരുകിൽ നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ചയാളെ പോലീസ് പിടിക്കൂടി. പെരുവന്താനം കരണിക്കാട് സ്വദേശി നിഷാന്ത് (32) ആണ് പിടിയിലായത്. ചുഴുപ്പ്- തെക്കേമല റോഡിൽ നിർത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി. കണ്ടക്ടർ തെക്കേമല സ്വദേശി പ്രമോദിന്റെ ബൈക്കാണ് കഴിഞ്ഞ ദിവസം രാത്രിയിൽ കളവു പോയത്. സി.സി.ടി.വി. ദൃശ്യങ്ങളുടെ സഹായത്തോടെ പെരുവന്താനം പോലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവിനെ പിടികൂടിയത്. മോഷ്ടാവിന്റെ വീടിനു സമീപത്ത് നിന്നും ബൈക്ക് കണ്ടെത്തി.
എസ് .ഐ.ജെഫി ജോർജ്, എസ് സി പി ഒ.ജോസഫ്, സി .പി .ഒ .മാരായ സുനീഷ്, അജിത് എന്നിവരുടെ നേതൃത്യത്തിലാണ് പ്രതിയെ പിടികൂടിയത്