ഐ.എസ്.എം. ജില്ലാ കമ്മിറ്റി കാഞ്ഞിരപ്പള്ളി ഇഫ്താർ സംഗമം സംഘടിപ്പിച്ചു
ഇസ്ലാം സമാധാനത്തിന്റെയും സംയമനത്തിന്റെയും പാഠമാണ് പകർന്നു നൽകുന്നത്. ഗവ.ചീഫ് വിപ്പ്
കാഞ്ഞിരപ്പള്ളി :
പരിശുദ്ധ ഖുർആൻ അവതീർണമായ മാസമായ റമദാനിൽ ഖുർആൻ വിശ്വാസികൾക്ക് സംയമനത്തിൻ റെയും സമാധാനത്തിന്റെയും പാഠമാണ് പകർന്ന് നൽകുന്നതെന്നും വിശുദ്ധമായ നോമ്പിൻ്റെ അലയൊലികൾ ജീവിതാവസാനം വരെ വിശ്വാസികൾ നിലനിർത്തുമ്പോഴാണ് വ്രതത്തിന്റെ ആത്മാവിനെ തൊട്ടറിയുവാൻ വിശ്വാസികൾക്ക് സാധിക്കുന്നതെന്നും ഗവ. ചീഫ് വിപ്പ് ഡോ: എൻ ജയരാജ് . ഐ.എസ്.എം. ജില്ലാ കമ്മിറ്റി കാഞ്ഞിരപ്പള്ളി സലഫി സെൻററിൽ സംഘടിപ്പിച്ച ഇഫ്താർ സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.എസ്.എം. നടത്തുന്ന പ്രവർത്തനങ്ങൾ യുവജന പ്രസ്ഥാനങ്ങൾക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡൻറ് എൻ വൈ ജമാൽ അധ്യക്ഷത വഹിച്ചു . ഐ.എസ്.എം ഹോം കെയർ പദ്ധതിയുടെ ഉദ്ഘാടനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻറ് അസീസ് ബഡായിൽ നിർവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് നാസർ മുണ്ടക്കയം മുഖ്യപ്രഭാഷണം നടത്തി. ഡി. സി. സി ജനറൽ സെക്രട്ടറി അഡ്വ.പി.എ. ഷമീർ , കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്തംഗം കെ.എൻ. അൻഷാദ്, പെൻഷനേഴ്സ് ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുൽ കരീം മുസ്‌ലിയാർ, മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡൻറ് അഡ്വ. വി. പി. നാസർ ,കെ. എൻ. എം ജില്ലാ ട്രഷറർ ടി.എ. അബ്ദുൽജബ്ബാർ , എസ്. ഇ.യു സംസ്ഥാന സെക്രട്ടറി അഡ്വ. നൗഷാദ്, സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷാഹുൽ ഹമീദ്, ഐ. എസ് .എം ജില്ലാ സെക്രട്ടറി അക്ബർ സ്വലാഹി, ഡപ്പൂട്ടി തഹസിൽദാർ അനൂപ് എ ലത്തീഫ്, സുനിൽ മഠത്തിൽ, പി.എസ്. സ്വലാഹുദീൻ, നജീബ് കാഞ്ഞിരപ്പള്ളി, സിദ്ദീഖ് യൂസുഫ് എന്നിവർ പ്രസംഗിച്ചു.