ഹൈവേ പോലീസിന്റെ വാഹനത്തിനു മുകളിലേക്ക് മരം ഒടിഞ്ഞുവീണു.ജീവനക്കാർ അത്ഭുതകരമായി രക്ഷപെട്ടു
മുണ്ടക്കയം :ഹൈവേ പോലീസിന്റെ വാഹനത്തിനു മുകളിലേക്ക് മരം ഒടിഞ്ഞുവീണു.ജീവനക്കാർ അത്ഭുതകരമായി രക്ഷപെട്ടു
ദേശീയപാതയിൽ മുണ്ടക്കയത്തിനും കാഞ്ഞിരപ്പള്ളിക്കുമിടയിൽ പൊടിമറ്റത്ത് വച്ച് ഹൈവേ പോലീസിന്റെ വാഹനത്തിന് മുകളിൽ മരം ഒടിഞ്ഞുവീണു. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ഓടിക്കൊണ്ടിരുന്ന വാഹനത്തിന് മുകളിലേക്ക് പാതയോരത്തുനിന്ന വാഗമരം ഒടിഞ്ഞു വീഴുകയായിരുന്നു. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്. ഇതിനെ തുടർന്ന് ദേശീയപാതയിൽ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.