മുണ്ടക്കയത്ത് വീട്ടമ്മയെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
കോട്ടയം : മുണ്ടക്കയത്ത് വീട്ടമ്മയെ
ആക്രമിച്ച കേസിൽ യുവാവിനെ
പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം
10 സെന്റ് കോളനി ഭാഗത്ത്
നടുവിലെത്തു വീട്ടിൽ രാജൻ മകൻ
രതീഷ് (30) എന്നയാളെയാണ്
മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ വീട്ടമ്മയുടെ വീട്ടുവളപ്പിൽ
മാലിന്യം ഇടുന്നത് ശ്രദ്ധയിൽപ്പെട്ട
വീട്ടമ്മ ഇത് ചോദ്യം
ചെയ്യുകയായിരുന്നു. തുടർന്നുണ്ടായ
വാക്ക് തർക്കത്തിൽ ഇയാൾ
വീട്ടമ്മയെ ചീത്ത വിളിക്കുകയും,
കല്ലുകൊണ്ട് ഇടിച്ച്
പരിക്കേൽപ്പിക്കുകയുമായിരുന്നു.
തുടർന്ന് ഇയാൾ സംഭവ സ്ഥലത്ത്
നിന്ന് കടന്നു കളയുകയും ചെയ്തു.
പരാതിയെ തുടർന്ന് മുണ്ടക്കയം
പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും
ഇയാളെ പിടികൂടുകയുമായിരുന്നു.
മുണ്ടക്കയം സ്റ്റേഷൻ എസ്. ഐ
അനീഷ് പി എസ്, രാജേഷ്,സി.പി.
മാരായ ശരത് ചന്ദ്രൻ, നൂറുദ്ദീൻ,
രഞ്ജിത്ത് ടി എസ്,രഞ്ജിത്ത്
എസ്.നായർ എന്നിവർ ചേർന്നാണ്
ഇയാളെ അറസ്റ്റ് ചെയ്തത്.