സുഹൃത്തിന്റെ വീട്ടിൽ നിന്ന് ഒന്നര പവൻ വരുന്ന മാല മോഷ്ടിച്ച് കടന്നുകളഞ്ഞയാളെ എരുമേലി പോലീസ് അറസ്റ്റ് ചെയ്തു
മാല മോഷണം യുവാവ് പിടിയിൽ
എരുമേലി – സുഹൃത്തിന്റെ വീട്ടിൽ നിന്ന് ഒന്നര പവൻ വരുന്ന മാല മോഷ്ടിച്ച് കടന്നുകളഞ്ഞയാളെ എരുമേലി പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി അട്ടത്തോട്ട് ഭാഗത്ത് തോണിപ്ലാക്കൽ വീട്ടിൽ സന്തോഷ് മകൻ രാഹുലിനെയാണ് പോലീസ് അറസ്റ്റ് ചെയതത്. മൈക്ക് സെറ്റ മെക്കാനിക്കായ ഇയാൾ ഉത്സവത്തോടനുബന്ധിച്ച വർക്കുകൾക്കായി പരാതിക്കാരന്റെ വീട്ടിൽ വീട്ടിൽ താമസിച്ചു വരുന്നതിനിടയിൽ , വീട്ടിൽ ആരുമില്ലാത്ത സമയം ഇയാൾ മാല മോഷടിച്ച് കടന്നുകളയുകയായിരുന്നു. മാലകാണാത്തതിനെ തുടർന്ന് നൽകിയ പരാതിയിൽ എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയത് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു . എരുമേലി സ്റ്റേഷൻ എസ്.എച്ച്. ഓ അനിൽകുമാർ വി.വി , എസ്.ഐ ശാന്തി ബാബു, എസ്.ഐ അബ്ദുൾ അസീസ്, എ,എസ്,ഐ രാജേഷ , സി.പി.ഒ സിജി കുട്ടപ്പൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്