ബൈക്ക് മോഷണ കേസിൽ യുവാവ് അറസ്റ്റിൽ.
ബൈക്ക് മോഷണ കേസിൽ യുവാവ് അറസ്റ്റിൽ.
ഈരാറ്റുപേട്ടയിൽ ബൈക്ക് മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി ഉപ്പുതറ ചമ്പാരിയിൽ വീട്ടിൽ സാന്റോ വർഗീസ് മകൻ പ്രഭാത് സി.എസ് (21) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം വാഗമൺ കുരിശുമല ഭാഗത്ത് നിന്നും ബൈക്ക് മോഷ്ടിച്ചുകൊണ്ട് പോവുകയായിരുന്നു. പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ശാസ്ത്രീയമായ പരിശോധനയിലൂടെ ഇയാളാണ് ബൈക്ക് മോഷ്ടിച്ചതെന്ന് കണ്ടെത്തുകയും തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്. ഓ ബാബു സെബാസ്റ്റ്യൻ, എസ്.ഐ ഷാബുമോൻ ജോസഫ്, സി.പി.ഓ മാരായ ജോബി ജോസഫ്, ജിനു കെ. ആർ, അജേഷ് കുമാർ പി.എസ്, അനൂപ് സത്യൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് ഉപ്പുതറ, കട്ടപ്പന, അടിമാലി എന്നീ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി