കാഞ്ഞിരപ്പള്ളി ബിആർസിയുടെ നേതൃത്വത്തിൽ ഓട്ടിസം ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു
എസ് എസ് കെ കോട്ടയം കാഞ്ഞിരപ്പള്ളി ബിആർസിയുടെ നേതൃത്വത്തിൽ ഓട്ടിസം ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു.
സി ആർ സി മെമ്പർ ബി ശ്രീകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് മെമ്പർ സി കൃഷ്ണകുമാർ ഉദ്ഘാടനം നിർവഹിച്ചു.
കാഞ്ഞിരപ്പള്ളി ബിപിസി അജാസ് വാരിക്കാടൻ മുഖ്യപ്രഭാഷണം നടത്തി.
കുറിച്ചി ഗവൺമെന്റ് ഹോമിയോ കോളേജിലെ ഡോക്ടർമാരായ ഡോ.ലളിത ഡോ. കീർത്തി ക്ലാസുകൾ നയിച്ചു. റീബി വർഗീസ്, രാജശേഖരൻ സി.ആർ പ്രസംഗിച്ചു.
ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനവും കുട്ടികളുടെ കലാപരിപാടികളും നടന്നു.