മുണ്ടക്കയത്ത് മകനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു
മുണ്ടക്കയത്ത് മകനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മ്ലാപ്പാറ കോരുത്തോട് മൂഴിക്കൽ ഭാഗത്ത് കുന്നേൽ വീട്ടിൽരാമയ്യ എന്ന് വിളിക്കുന്ന ഗോപാലൻ (55) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. മ്ലാപ്പാറ കോരുത്തോട് ഇരുമ്പ്കയം ഭാഗത്ത് വെച്ച് ഇയാൾ തന്റെ മകനുമായി വാക്കു തർക്കത്തില്‍ ഏര്‍പ്പെടുകയും തുടർന്ന് തന്റെ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് മകനെ കുത്തുകയുമായിരുന്നു. ഫെബ്രുവരി മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം.
സംഭവത്തിനുശേഷം ഇയാൾഒളിവില്‍ പോവുകയും ചെയ്തു. പരാതിയെ തുടർന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഇയാളെ അഴുതയാറിന്റെ പരിസരത്തുള്ള വനത്തിൽ നിന്നും പിടികൂടുകയായിരുന്നു. മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്.ഓ ഷൈൻ കുമാർ എ.എ.എസ്.ഐ മനോജ് കെ.ജി, സി.പി.ഓ മാരായ ജോഷി എം.തോമസ്, റഫീഖ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു