സി.ഐ.ടി.യു – കർഷക തൊഴിലാളി യൂണിയൻ കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു
കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി -കർഷകവിരുദ്ധ നയങ്ങൾക്കെതിരെ സി.ഐ.ടി.യു – കർഷക തൊഴിലാളി യൂണിയൻ – കർഷക സംഘം നേതൃത്വത്തിൽ ഏപ്രിൽ അഞ്ചിന് പാർലമെൻ്റിന് മുന്നിൽ നടത്തുന്ന മസ്ദൂർ കിസാൻ സംഘർഷ് റാലിയുടെ പ്രചരണാർഥം കാഞ്ഞിരപ്പള്ളി പഞ്ചായത്ത് സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു.സി.ഐ.ടി.യു ഏരിയാ ജോ. സെക്രട്ടറി കെ.എസ്.ഷാനവാസ് ക്യാപ്റ്റനായ ജാഥ പേട്ട സ്കൂൾ ജംഗ്ഷനിൽ കർഷകസംഘം ഏരിയാ പ്രസിഡണ്ട് സി.മനോജ് ഉദ്ഘാടനം ചെയ്തു.കെ.എൻ.ദാമോദരൻ അദ്ധ്യക്ഷനായി.സി.ഐ.ടി.യു ജില്ലാ കമ്മറ്റിയംഗങ്ങളായ വി.പി.ഇബ്രാഹിം, അഡ്വ.എം.എ.റിബിൻ ഷാ, അജാസ് റഷീദ്, കെ.എസ്.കെ.ടി.യു ഏരിയാ പ്രസിഡണ്ട് എ.കെ.തങ്കച്ചൻ, അജി കാലായിൽ, കെ എം.അഷറഫ്, ജോമോൻ തോമസ്,ഉനൈസ് ബഷീർ, എന്നിവർ പ്രസംഗിച്ചു.സമര വാളണ്ടിയർമാർക്ക് ചടങ്ങിൽ യാത്രയായപ്പ് നൽകി.ബസ്സ്റ്റാൻ്റ് ജംഗ്ഷനിൽ സമാപന സമേളനം സി.ഐ.ടി.യു ജില്ലാ കമ്മറ്റിയംഗം വി.പി.ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി പി.കെ.നസീർ, കെ.എസ് ഷാനവാസ്, പി.കെ.കാസിം എന്നിവർ പ്രസംഗിച്ചു.കെ.കെ.ബാബു അദ്ധ്യക്ഷനായി
.