കുട്ടിക്കാനത്തിനു സമീപം സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം
പീരുമേട്: കുട്ടിക്കാനം ഐ.എച്ച് ആർ.ഡി കോളജിന് സമീപം സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്ന് ഉച്ചക്ക് 2.30 നാണ് അപകടം. പരിക്കേറ്റ പതിനാറു പേരെ പീരുമേട് താലൂക്ക്ആശുപത്രിയിൽപ്രവേശിപ്പിച്ചു.ആരുടെയും സ്ഥിതി ഗുരുതരമല്ല. കുമളിയിൽ നിന്ന് ചങ്ങനാശേരിക്ക് പോകുകയായിരുന്ന സ്വകാര്യ ബസും തമിഴ് നാട്ടിലേക്ക് പോകുകയായിരുന്ന ലോറിയുമാണ് അപകടത്തിൽ പെട്ടത്. ബസ് തെറ്റായ ദിശയിലായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. പീരുമേട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.