എരുമേലി പഞ്ചായത്തിൽ യൂ ഡി എഫ് അംഗങ്ങൾ എൽ ഡി എഫ് ഭരണ സമിതിക്കെതിരെ അവിശ്വാസ പ്രമേയം വിജയിച്ചു
എരുമേലി ;എരുമേലി പഞ്ചായത്തിൽ യൂ ഡി എഫ് അംഗങ്ങൾ എൽ ഡി എഫ് ഭരണ സമിതിക്കെതിരെ അവിശ്വാസ പ്രമേയം വിജയിച്ചു , ഇന്ന് 11 മണിക്ക് ചർച്ച ചെയ്യാനിരിക്കെ സി പി എം അംഗങ്ങൾ പഞ്ചായത്തിൽ എത്തിയില്ല . കോൺഗ്രസിലെ 11 അംഗങ്ങളും സ്വതന്ത്ര അംഗമായ ബിനോയ് ഇലവുങ്കലും പഞ്ചായത്തിൽ ഉണ്ട് , .അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു 11യൂ ഡി എഫ് അംഗങ്ങളും സ്വതന്ത്ര അംഗം ബിനോയി ഇലവുങ്കലും തയ്യാറായതോടെ യൂ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സായിരിക്കുകയാണ് .വൈസ് പ്രസിഡന്റും സി പി ഐ അംഗവുമായ അനുശ്രീ സാബു പഞ്ചായത്തിൽ എത്തി. അവിശ്വാസത്തെ പിന്തുണച്ചു വോട്ട് ചെയ്യാൻ അംഗങ്ങൾക്ക് മുതിർന്ന കോൺഗ്രസ്സ് നേതാക്കൾ വിപ്പ് നൽകിയിരുന്നു . .തോമസ് കല്ലാടൻ ,ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് റോയി കപ്പലുമാക്കൽ ,മണ്ഡലം പ്രസിഡന്റ് ടി വി ജോസഫ് ,ഡി സി സി സെക്രട്ടറി പ്രകാശ് പുളിക്കൽ, ബിനു മറ്റക്കര ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട് .