എരുമേലി ഗ്രാമപഞ്ചായത്തിൽ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഇന്ന്
എരുമേലി ഗ്രാമപഞ്ചായത്ത് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഇന്ന് എരുമേലി: ഉപതിരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് എരുമേലി ഗ്രാമപഞ്ചായത്തിൽ യുഡിഎഫ് നൽകിയ അവിശ്വാസ പ്രമേയം ഇന്ന് ചർച്ചക്കെടുക്കും. സംസ്ഥാനത്ത് തന്നെ നിരവധി കുതിരക്കച്ചവടങ്ങൾക്ക് വേദിയായ എരുമേലി ഗ്രാമപഞ്ചായത്തിന്റെ ഭരണം ആർക്കെന്ന് ഇന്നറിയാം. എരുമേലി പഞ്ചായത്തിൽ എൽ ഡി എഫ് 11 ,യൂ ഡി എഫ് 11 ,സ്വതന്ത്രൻ 1 എന്നിങ്ങനെയാണ് കക്ഷി നില .സ്വതന്ത്രൻ ആരെ പിന്തുണക്കുമോ എന്നതിനെ ആശ്രയിച്ചാണ് ഇപ്പോഴത്തെ നിലയിൽ വിജയം .സ്വതന്ത്രനായി വിജയിച്ച ഇ ജെ ബിനോയി ഇലവുങ്കൽ ഇപ്പോൾ വരെ യൂ ഡി എഫിനെ പിന്തുണക്കുമെന്നാണ് വിവരം