കാഞ്ഞിരപ്പള്ളി അഞ്ചലിപ്പയിലെ സാംസ്കാരിക നിലയം ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി :ജലലഭ്യത അനുസരിച്ച് അത് വിനിയോഗിക്കാൻ തയ്യാറായാൽ മാത്രമെ ശുദ്ധജല ക്ഷാമം പരിഹരിക്കാനാകൂ എന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൽ. ജലത്തെക്കുറിച്ച് പുതിയ തലമുറകൾക്ക് അറിവുകൾ പകർന്നു നൽകാനാകണം എന്നും, കരുതലോട് കൂടി മുൻപോട്ട് പോകണമെന്നും മന്ത്രി കാഞ്ഞിരപ്പള്ളിയിൽ പറഞ്ഞു. അഞ്ചലിപ്പയിലെ
സാംസ്കാരികനിലയം നാടിനു സമർപ്പിച്ച്‌ സംസാരിക്കുകയായിരുന്നു റോഷി അഗസ്റ്റിൻ.

35,45 വർഷങ്ങൾക്ക് മുൻപ് അരുവികളിൽ നിന്ന് വരുന്ന വെള്ളം നേരിട്ട് കൈകുമ്പിളിൽ കോരിക്കുടിക്കാവുന്ന സ്ഥിതി ഉണ്ടായിരുന്നു. അത്ര ശുദ്ധമായിരുന്നു ആ ജലം..ഇന്ന് അത് മാറി, വെള്ളം ശുദ്ധീകരിച്ച് ഒരു ഉല്പന്നമായി വീടുകളിൽ എത്തേണ്ട സ്ഥിതി വന്നിരിക്കുകയാണന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.

 

നാട്ടുകാരുടെ നിവേദനം കണക്കിലെടുത്ത് അഞ്ചലിപ്പയിലെ കുളിക്കടവ് നിർമ്മാണത്തിന് ഫണ്ട് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
സമ്മേളനത്തിൽ ഗവ ചീഫ് വിപ്പ് ഡോ.എൻ ജയരാജ് അധ്യക്ഷത വഹിച്ചു.വാർഡംഗം റിജോ വാളാന്തറ ആമുഖ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. തങ്കപ്പന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്., ജില്ലാ പഞ്ചായത്ത് അംഗം ജെസ്സി ഷാജന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോളി മടുക്കക്കുഴി, ടി ജെ മോഹനൻ, ഷക്കീല നസീർ, വിമല eജാസഫ്, എന്നിവർ സംസാരിച്ചു. കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തും, ഗ്രാമപഞ്ചായത്തും സംയുക്തമായാണ് അഞ്ചിലിപ്പയിൽ സാംസ്കാരിക നിലയം നിർമ്മിച്ചിരിക്കുന്നത്.
1200-ല്‍ പരം ചതുരശ്ര അടി വിസ്തീര്ണത്തില്‍‍ 200 ആളുകള്ക്ക് ഉപയോഗിക്കാവുന്ന തരത്തില്‍ വാഹന പാര്ക്കിം ഗ് സൌകര്യം ഉൾപ്പെടെയുള്ള കെട്ടിടം 20 ലക്ഷം രൂപ മുടക്കിയാണ് നിർമ്മിച്ചത്,ബ്ലോക്ക് പഞ്ചായത്ത് 11 ലക്ഷവും ഗ്രാമപഞ്ചായത്ത് 9 ലക്ഷം രൂപയുമാണ പദ്ധതിക്കായി ചെലവിട്ടത്.

.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page