മുണ്ടക്കയം പഞ്ചായത്ത് വ്യാപാര സമുച്ചയത്തില്‍ തീപിടിത്തമുണ്ടായ സംഭവത്തില്‍ ഒരാള്‍ പിടിയില്‍
മുണ്ടക്കയം പഞ്ചായത്ത് വ്യാപാര സമുച്ചയത്തില്‍ തീപിടിത്തമുണ്ടായ സംഭവത്തില്‍ ഒരാള്‍ പിടിയില്‍
ഞായർ വൈകിട്ടാണ് മുണ്ടക്കയം കോസ് വേ ജങ്‌ഷനിലെ പഞ്ചായത്ത് ഉടമസ്ഥതയിലുള്ള വ്യാപാര സമുച്ചയത്തില്‍ ഹരിതകർമ്മസേന ശേഖരിച്ച പ്ലാസ്റ്റിക് ശേഖരത്തിന് തീപിടിച്ചത്.
സമീപത്തെ കടയിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പൊലീസിന്റെ പിടിയിലാകുന്നത്.
തീപിടിത്തം നടന്ന സമയത്ത് സംശയാസ്പദമായി ഒരാള്‍ കെട്ടിട സമുച്ചയത്തിന്റെ പരിസരത്തുണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. വ്യാപാര സമുച്ചയത്തില്‍ ശേഖരിച്ചുവച്ചിരുന്ന പ്ലാസ്റ്റിക്കിന് തീയിട്ടതായാണ് പ്രാഥമിക നിഗമനം. ഇയാളെ പുലർച്ചയോടെ പൊലീസ് പിടികൂടുകയായിരുന്നു.