ടോപ് ന്യൂസ്പ്രാദേശികംമുണ്ടക്കയം

മുണ്ടക്കയം ടൗണിലെ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് കത്തി നശിച്ചു

മുണ്ടക്കയം : മുണ്ടക്കയം ടൗണിലെ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് കത്തി നശിച്ചു. കോസ് വേ ജംഗ്ഷന് സമീപമുള്ള പൊതു മാർക്കറ്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുകൾ നിലയിലാണ് തീപിടിച്ചത്. ഇവിടെ ഹരിത കർമ്മ സേന അംഗങ്ങൾ ടൗണിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കൂട്ടിയിട്ടിരുന്നു ഇതിനാണ് തീ പിടിച്ചത്. ഉഗ്ര ശബ്ദത്തോടൊപ്പം തീ പടരുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. സമീപ കെട്ടിടങ്ങളിലേക്കും താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളിലേക്കും തീ പടരാതിരുന്നത് മൂലം വലിയ അപകടം ഒഴിവായി. കാഞ്ഞിരപ്പള്ളിയിൽ നിന്നും എത്തിയ അഗ്നിശമന സേനാംഗങ്ങൾ ടി നിയന്ത്രണവിധേയമാക്കി. തീപിടുത്തത്തിൽ കെട്ടിടത്തിന് സാരമായ കെടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page