കൂട്ടിക്കല്‍ടോപ് ന്യൂസ്പ്രാദേശികം

കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിൽ ഇന്ന് ഡ്രൈ ഡേ ആചരിക്കും

കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിൽ
ഇന്ന് ഡ്രൈ ഡേ ആചരിക്കും

കോട്ടയം: കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിൽ ഇന്ന് ഡ്രൈ ഡേ ആചരിക്കും. വീടുകൾ, സ്ഥാപനങ്ങൾ എന്നിവയുടെ ഉള്ളിലും പരിസരപ്രദേശങ്ങളിലും കൊതുക് വളരുന്ന വെള്ളക്കെട്ടുകൾ കണ്ടെത്തി ജനപങ്കാളിത്തത്തോടെ നീക്കം ചെയ്യുന്ന പ്രവർത്തിയാണ് ‘ഡ്രൈ ഡേ ആചരണം’. മഴ ശക്തമായതിന്റെ ഭാഗമായി പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ഡെങ്കിപ്പനി, ചിക്കൻഗുനിയ, മലമ്പനി, തുടങ്ങിയ നിരവധി കൊതുക് ജന്യരോഗങ്ങളുടെ പകർച്ച തടയാനുള്ള മുൻകരുതലുകളാണ് ഡ്രൈ ഡേയിൽ സ്വീകരിക്കുന്നത്. മേയ് 25 മുതൽ രണ്ടു മാസത്തേക്ക് എല്ലാ ഞായറാഴ്ചകളിലും വീടുകളിലും സ്ഥാപനങ്ങളിലും ഡ്രൈ ഡേ പ്രവർത്തനം നടക്കും. ജലജന്യ രോഗങ്ങൾ പടർന്നു പിടിക്കാതിരിക്കാൻ കുടിവെള്ള കിണറുകൾ ക്ലോറിനേഷൻ നടത്തും.
മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് മുന്നോടിയായി പഞ്ചായത്തുതലത്തിലും വാർഡുതലത്തിലും ശുചിത്വ കമ്മിറ്റി യോഗം ചേർന്നു. ആശാ പ്രവർത്തകരുടെ നേതൃത്വത്തിൽ ഭവനസന്ദർശനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page