അറിയിപ്പുകൾകോട്ടയംടോപ് ന്യൂസ്

ഇന്ന് മുതൽ മൂന്ന് ദിവസം കോട്ടയം ജില്ലയിൽ ഓറഞ്ച് അലെർട്

കോട്ടയം:
അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍
കോട്ടയം ജില്ലയില്‍ ഇന്ന് മുതൽ ചൊവ്വാഴ്ച വരെ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ അറിയിച്ചു.
115.6 മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ മഴ ലഭിച്ചേക്കാവുന്ന സാഹചര്യത്തെയാണ് അതിശക്തമായ മഴയായി കണക്കാക്കുന്നത്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മേയ് 27 ന് മഞ്ഞ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page