വേലനിലം കുടിവെള്ള പദ്ധതിയുടെയും കാരിത്താസ് ഹോസ്പിറ്റലിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
വേലനിലം : വേലനിലം കുടിവെള്ള പദ്ധതിയുടെയും കാരിത്താസ് ഹോസ്പിറ്റലിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. നെന്മേനി ആശ ഭവനിൽ വച്ച് നടത്തിയ ക്യാമ്പിന്റെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎ നിർവഹിച്ചു. കമ്മറ്റി പ്രസിഡണ്ട് കെ കെ കുര്യൻ പൊട്ടൻകുളം അധ്യക്ഷത വഹിച്ച യോഗത്തിൽ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ സോണറ്റ് ജോസ്, നെസ്റിൻ പി ഫാസിം എന്നിവർക്ക് ഉപഹാരം സമർപ്പിച്ചു
ജനറൽ മെഡിസിൻ,പീഡിയാട്രിക്സ്, ഇഎൻടി, വിഭാഗങ്ങളിലായി നൂറിലധികം ആളുകൾ ചികിത്സ തേടി.
കുടിവെള്ള കമ്മറ്റി ഭാരവാഹികളായ കെ പി നാസറുദ്ദീൻ, ഷുക്കൂർ കുതിരൻകാവിൽ, കെ കെ അഷറഫ് കല്ലുപുരക്കൽ, മോഹൻ, കെ കെ ഹനീഫ, അജീഷ് വേലനിലം, ജുബിൻ ജോസ്,തങ്കപ്പൻ ഞാറക്കൽ, ഷാഹിദ, അന്നമ്മ, ഷാമോൻ തുടങ്ങിയവർ സംസാരിച്ചു