കാർഷിക മൂല്യവർധിത സംരംഭത്തിലേക്ക് വിദഗ്ധരായവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു
അപേക്ഷ ക്ഷണിച്ചു
പാറത്തോട് സഹകരണബാങ്ക് ആരംഭിക്കുന്ന കാർഷിക മൂല്യവർധിത സംരംഭത്തിലേക്ക് വിദഗ്ധരായവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. കർഷകർക്ക് ബോധവത്കരണവും കർഷക കൂട്ടായ്മകളുടെ രൂപീകരണവും കർഷകസംരംഭത്തിന്റെ പദ്ധതിരേഖ തയാറാക്കാനും നിർവഹണത്തിനും തുടർപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകാനും കഴിയുന്നവരിൽ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്.
കൃഷി അനുബന്ധ തൊഴിൽ മേഖലകളിൽ പ്രവൃത്തിപരിചയം ഉള്ളവർക്കും റിട്ടയേർഡ് ഉദ്യോഗസ്ഥർക്കും മുൻഗണന നൽകും. കർഷക മുന്നേറ്റ പ്രവർത്തനങ്ങളിൽ പങ്കുകാരാകാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ ബയോഡേറ്റയോടുകൂടിയ അപേക്ഷ വെളിച്ചിയാനിയിലുള്ള ബാങ്കിന്റെ ഹെഡ് ഓഫീസിൽ നേരിട്ടോ ഇമെയിലിലോ 13നകം സമർപ്പിക്കണം.