ടോപ് ന്യൂസ്പ്രാദേശികംമുണ്ടക്കയം

ഓ​ട​യി​ലേക്കു മ​ലി​ന​ജ​ലം ഒ​ഴു​ക്കി; ര​ണ്ട് വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ നടപടി

ഓ​ട​യി​ലേക്കു മ​ലി​ന​ജ​ലം ഒ​ഴു​ക്കി; ര​ണ്ട് വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ നടപടി

മു​ണ്ട​ക്ക​യം: മു​ണ്ട​ക്ക​യം ടൗ​ണി​ൽ ഓ​ട​യി​ലേ​ക്ക് മ​ലി​ന​ജ​ലം ഒ​ഴു​ക്കു​ന്ന​തി​നെ​തി​രേ ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ര​ണ്ടു ക​ട​ക​ൾ​ക്ക് ആ​രോ​ഗ്യ​വ​കു​പ്പ് സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി. മു​ണ്ട​ക്ക​യം ഗ്യാ​ല​ക്സി തി​യ​റ്റ​ർ ഭാ​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ര​ണ്ടു വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സ​ന്തോ​ഷ് മാ​ത്യു, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എം.​എ​ൻ. ഉ​ല്ലാ​സ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പരി​ശോ​ധ​ന​യി​ൽ ഓ​ട​യി​ലേ​ക്ക് മാ​ലി​ന്യം ത​ള്ളു​ന്ന​താ​യി ക​ണ്ടെ​ത്തി. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഗ്യാ​ല​ക്സി തി​യ​റ്റ​റി​ന് സ​മീ​പ​ത്തു​കൂ​ടി പൈ​ങ്ങ​ന തോ​ട്ടി​ലേ​ക്ക് എ​ത്തി​ച്ചേ​രു​ന്ന ഓ​ട​യി​ൽ​നി​ന്നു രൂ​ക്ഷ​മാ​യ ദു​ർ​ഗ​ന്ധ​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്ന​ത്. ഇ​തേ​ത്തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​രാ​തി​യു​മാ​യി രം​ഗ​ത്തു​വ​ന്നി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page