രാസ ലഹരിക്കച്ചവടക്കാരന്‍ കരുതല്‍ തടങ്കലില്‍
രാസ ലഹരിക്കച്ചവടക്കാരന്‍ കരുതല്‍ തടങ്കലില്‍
================
മുണ്ടക്കയം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത രാസ ലഹരി കേസിലെ പ്രതിയായ തിരുവനന്തപുരം ജില്ലയില്‍ വിളപ്പില്‍ വില്ലേജില്‍ പുളിയറക്കോണം പോസ്റ്റല്‍ അതിര്‍ത്തിയില്‍ മൈലാടി ഭാഗത്ത് അരവിന്ദ ഭവന് വീട്ടില്‍ അനില്‍കുമാര്‍ മകന് 27 വയസുള്ള അരവിന്ദ് അനിലിനെ PITNDPS (Section 3(1) of the Prevention of Illicit Traffic in Narcotic Drugs and Psychotropic Substances Act, (Central Act 46 of 1988) )നിയമ പ്രകാരം കരുതല്‍ തടങ്കലില്‍ ആക്കി. മുണ്ടക്കയം പാറത്തോട് പഞ്ചായത്തില്‍ ചോറ്റി ത്രിവേണി ഭാഗത്ത് വച്ച് 40 ഗ്രാം MDMA യുമായി 04-11-2024 തീയതി അറസ്റ്റ് ചെയ്ത പ്രതിക്കെതിരെ ജില്ലാ പോലീസ് മേധാവി ശ്രീ ഷാഹുല്‍ ഹമീദ് എ., ഐ പി എസ് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബഹു അഡീഷണല്‍ ചീഫ് സെക്രട്ടറി ശ്രീ ബിശ്വനാഥ് സിന്‍ഹയാണ് ഉത്തരവ് പുറപ്പെടുവിച്ചത് . അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം Central Prison & Correctional Home ല്‍ ആക്കി ,