വേലനിലത്ത് യുവതിക്ക് ഇടിമിന്നലിൽ പരിക്കേറ്റു
വേലനിലത്ത് യുവതിക്ക് ഇടിമിന്നലിൽ പരിക്കേറ്റു.
വേലനിലം: വേലനിലത്ത് യുവതിക്ക് ഇടിമിന്നലിൽ പരിക്കേറ്റു. വേലനിലം വെട്ടുകല്ലാംകുഴി റോഡിൽ പാലക്കൽ ഫൈസലിന്റെ ഭാര്യ ആഷ്നയ്ക്കാണ് ഇടിമിന്നലിൽ പരിക്കേറ്റത്. വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിയോട് കൂടിയായിരുന്നു സംഭവം. വീടിനു പുറത്തു നിൽക്കുമ്പോൾ മിന്നലിൽ കൈക്ക് പരിക്കേറ്റ ഇവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു