മുണ്ടക്കയം ടൗണിൽ ലഹരി മാഫിയയുടെ ഹോട്ട് സ്പോട്ടുകൾ… ആരുണ്ട് ചോദിക്കുവാൻ.
ഉപയോഗിക്കുകയും വിശ്രമിക്കുകയും ആവാം…. മുണ്ടക്കയം ടൗണിൽ ലഹരി മാഫിയയുടെ ഹോട്ട് സ്പോട്ടുകൾ… ആരുണ്ട് ചോദിക്കുവാൻ… സംരക്ഷണം ഒരുക്കി ചില യുവജന സംഘടനകളും…
മുണ്ടക്കയം: എത്രവേണേ ലഹരി ഉപയോഗിക്കാം… കെട്ടു വിടുന്നതുവരെ വിശ്രമിക്കാം… ഈ സൗകര്യം മറ്റെവിടെ കിട്ടും….
മുണ്ടക്കയം ടൗണിലും പരിസരപ്രദേശങ്ങളിലും ലഹരി മാഫിയയുടെ ഹോട്ട്സ്പോട്ടുകൾ അനവധിയാണ്. അതിൽ പ്രധാനമാണ് ബസ്റ്റാന്റിന് സമീപത്തെ.. ഉപേക്ഷിക്കപ്പെട്ട ദൂരദർശൻ കേന്ദ്രവും … പൊതു മാർക്കറ്റിന്റെയും … സമീപത്തെ വഴിയോരത്തിന്റെയും താഴത്തെ നിലകൾ.. ദൂരദർശൻ കേന്ദ്രം സന്ധ്യ മയങ്ങിയാൽ ആണ് കൂടുതലായും സാമൂഹ്യവിരുദ്ധർ ഉപയോഗിക്കുന്നതെങ്കിൽ പൊതു മാർക്കറ്റിന് താഴ്ഭാഗത്ത് എന്നാൽ പകൽസമയത്തും ലഹരി ഉപയോഗിച്ചിരിക്കുന്ന വരെ കാണാം….. മുണ്ടക്കയം ചാച്ചിക്കവല റോഡ്… ബൈപാസ് റോഡ്. മൂന്ന് സെന്റ് ഭാഗം… സമീപപ്രദേശങ്ങളായ വേലനിലം സീ വ്യൂ റോഡ്… കൂട്ടിക്കൽ കൂട്ടുപാലം… തുടങ്ങിയ സ്ഥലങ്ങളെല്ലാം തന്നെ ലഹരി സംഘങ്ങൾ കൂട്ടുകൂടുന്നുണ്ട്..
ആരുടെയും ശല്യം ഇല്ലാതെ കൂട്ടം കൂടിയിരുന്നു മദ്യപിക്കാനും ഈ സ്ഥലങ്ങൾ ഉപയോഗിക്കുന്നു.
മുൻകാലങ്ങളിൽ കഞ്ചാവ് പിടികൂടിയ വാർത്തകൾ അനവധി മുണ്ടക്കയത്തുനിന്നും റിപ്പോർട്ട് ചെയ്തിരുന്നു… എന്നാൽ മുണ്ടക്കയം എക്സൈസ്… ഇത്തരത്തിൽ ഒരു കേസ് എടുത്തിട്ട് മാസങ്ങൾ കഴിഞ്ഞുവെന്ന് ജനങ്ങൾ പറയുന്നു…
മുണ്ടക്കയത്ത് ലഹരി മാഫിയയുമായി ചില യുവജന സംഘടനങ്ങൾക്കും പങ്കുണ്ടെന്ന് ആരോപണമുണ്ട്. അടുത്തകാലത്ത് മുണ്ടക്കയം ടൗണിൽ നടന്ന ഒരു സംഭവത്തിന് ലഹരി കച്ചവടവുമായി പങ്കുണ്ടെന്ന്.. ആരോപണമുണ്ട്.