അടിപിടി : മൂന്ന് പേരെ അറസ്റ്റ് ചെയ്തു
എരുമേലി: ടൗണിൽ ഇരുവിഭാഗം യുവാക്കളുടെ സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിലും അടിപിടിയിലും മൂന്ന് പേരെ അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കി. സംഘർഷം അറിഞ്ഞ് ഇടപെട്ട പോലീസിന് നേർക്കും കയ്യേറ്റം നടന്നു. സംഭവത്തിൻ്റെ വീഡിയോ ദൃശങ്ങൾ പുറത്ത് വന്നിട്ടുണ്ട്
സംഭവത്തിൽ പിതാവും മകനും ഉൾപ്പടെ മൂന്ന് പേരെ അറസ്റ്റ് ചെയ്‌ത പോലിസ് ഇവരെ കോടതിയിൽ ഹാജരാക്കിയപ്പോൾ സ്റ്റേഷനിൽ വെച്ച് പോലിസ് ക്രൂരമായി മർദ്ദിച്ചെന്ന് പ്രതികൾ കോടതിയിൽ മൊഴി നൽകി. രണ്ട് ആഴ്ചത്തേക്ക് പ്രതികളെ റിമാൻഡ് ചെയ്യാൻ ഉത്തരവിട്ട കോടതി അടുത്ത ദിവസം പ്രതികളുടെ ജാമ്യ അപേക്ഷ പരിഗണിക്കണമെന്നും നിർദേശിച്ചു.