താളുങ്കൽ- കൊണ്ടോടി പടി റോഡിന്റെ ഉദ്ഘാടന സെബാസ്റ്റ്യൻ കുളത്തിങ്കൽ എം എൽ എ നിർവഹിച്ചു.
കൂട്ടിക്കൽ : എം.എൽ.എ ഫണ്ടിൽ നിന്നും നാല് ലക്ഷം രൂപ അനുവദിച്ച് കോൺക്രീറ്റിംഗ് നടത്തി ഗതാഗത യോഗ്യമാക്കിയ കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ താളുങ്കൽ- കൊണ്ടോടി പടി റോഡിന്റെ ഉദ്ഘാടന സെബാസ്റ്റ്യൻ കുളത്തിങ്കൽ എം എൽ എ നിർവഹിച്ചു.
എംഎൽഎ സർവീസ് ആർമിയുടെ നേതൃത്വത്തിൽ പ്രളയ ദുരിതബാധിതർക്ക് നിർമ്മിച്ച് നൽകുന്ന 11 വീടുകളുടെ ഭാഗത്തേക്ക് കൂടി എത്തിച്ചേരുന്നതാണ് ഈ റോഡ്. പ്രസ്തുത റോഡിന്റെ അവസാന ഭാഗം മൺറോഡ് ആയി സ്ഥിതി ചെയ്തിരുന്നത് മൂലം മഴക്കാലത്തും മറ്റും പ്രദേശവാസികൾ ഏറെ ദുരിതമനുഭവിച്ചിരുന്നു. ഇപ്പോൾ ഈ റോഡ് പൂർണമായും മികച്ച നിലയിൽ ഗതാഗത യോഗ്യമായിരിക്കുകയാണ്.