നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് രണ്ടു യുവാക്കൾ മരണമടഞ്ഞു.
മുണ്ടക്കയം വണ്ടൻപതാലിൽ നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് രണ്ടു യുവാക്കൾ മരണമടഞ്ഞു.
മുണ്ടക്കയം – നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. മുണ്ടക്കയം പാറേലമ്പലം സ്വദേശികളായ കല്ലുതൊട്ടിയിൽ അരുൺ(25), ചെറുതോട്ടയിൽ അഖിൽ 24) എന്നിവരാണ് മരിച്ചത്. മുണ്ടക്കയം കോരുത്തോട് റൂട്ടിൽ വണ്ടൻപതാൽ മൂന്നുസെന്റ് നഗറിന് സമീപം ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടം നടന്നത്.
കോരുത്തോട് ഭാഗത്തേക്ക് പോകുന്നതിനിടെ ഒരേദിശയിൽ പോയ രണ്ട് കാറുകളെ മറികടക്കുന്നത്നിടയിൽ ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ മതിലിൽ ഇടിക്കുകയായിരുന്നു. സുഹൃത്തിന്റെ ജന്മദിന ആഘോഷത്തിൽ പങ്കെടുത്ത പോകും വഴിയാണ് അപകടമുണ്ടായതെന്നു പറയപ്പെടുന്നു. അപകടമുണ്ടായ സമയത്ത് ഇതുവഴി കടന്നുപോയ കാറുകൾ രണ്ടും ഇവരുടെ സുഹൃത്തുക്കളുടേതാണെന്ന് സൂചനയുണ്ട്. കാറിൽ ബൈക്ക് തട്ടിയതിനുശേഷം ആണോ മറിഞ്ഞതെന്ന് നാട്ടുകാർ സംശയിക്കുന്നു.അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങും അപകടത്തിലേക്കു നയിച്ചതായാണ് വിലയിരുത്തൽ