വില്പനക്കായി കഞ്ചാവുമായി വന്ന യുവതിയെ അറസ്റ്റ് ചെയ്തു
വില്പനക്കായി കഞ്ചാവുമായി വന്ന പ്രതിയെ തന്ത്രപരമായി പിടികൂടി കോട്ടയം ഈസ്റ്റ് പോലീസ്
മണിമല സ്വദേശിനി 20 വയസ്സുള്ള അർച്ചനയാണ് വിൽപ്പനക്കായി കൊണ്ടുവന്ന 200ഗ്രാമോളം ഗഞ്ചാവുമായി ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. ഞായറാഴ്ച രാത്രി 09.30 മണിക്ക് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ട് ഭാഗത്ത് വച്ച് സംശയകരമായി കണ്ട് ചോദ്യം ചെയ്തതിൽ നിന്നുമാണ് വില്പനക്കായി കൊണ്ടുവന്ന കഞ്ചാവ് കണ്ടെത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം കർശനമായ ലഹരി പരിശോധനകളാണ് കോട്ടയം ജില്ലയിൽ നടന്നുവരുന്നത്.