സ്വർണവില പുതിയ റെക്കോർഡുകൾ കുറിക്കുന്നു.
സ്വർണവില പുതിയ റെക്കോർഡുകൾ കുറിക്കുന്നു.
ഇന്ന് പവന് 200 രൂപയാണ് കൂടിയത്.
ഇതോടെ സ്വർണവില 70,000 രൂപ കടന്നു.
ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണിവില 70,160 രൂപയാണ്.
പണിക്കൂലുയും ജിഎസ്ടിയും ഉൾപ്പെടെ നൽകി ഒരു പവൻ സ്വർണാഭരണം വാങ്ങുമ്പോൾ മുക്കാൽ ലക്ഷം രൂപയിലേറെ നൽകേണ്ടി വരും.
സംസ്ഥാനത്ത് മൂന്നു ദിവസം കൊണ്ട് സ്വർണത്തിന് 4,360 രൂപയുടെ വർധനവാണുണ്ടായത്.
വ്യാഴാഴ്ച 2,160 രൂപയും വെള്ളിയാഴ്ച 1,480 രൂപയുമാണ് കൂടിയത്.
ഒരു ഗ്രാം സ്വർണം ലഭിക്കാൻ 8,770 രൂപയാണ് നിലവിൽ നൽകേണ്ടത്.
പണിക്കൂലിയും ജിഎസ്ടിയും വേറെ നൽകണം.
അപ്രതീക്ഷിതമായി സ്വർണത്തിന് ഡിമാന്റ് കൂടിയതാണ് വിലയിലെ കുതിപ്പിന് പിന്നിൽ.
രാജ്യാന്തര വിപണിയിൽ സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് ഇതാദ്യമായി 3,235 ഡോളറിലെത്തി.
വിവിധ രാജ്യങ്ങൾക്ക് ചുമത്തിയ തീരുവ താത്കാലികമായി നിർത്തിവെയ്ക്കാൻ തീരുമാനിച്ചെങ്കിലും ചൈനയുടേത് വൻതോതിൽ വർധിപ്പിച്ചതാണ് പെട്ടെന്നുള്ള ഡിമന്റ് വർധനയ്ക്ക് പിന്നിൽ.