കാഞ്ഞിരപ്പള്ളിടോപ് ന്യൂസ്പൊളിറ്റിക്‌സ്പ്രാദേശികം

എസ്ഡിപിഐ ലഹരി വിരുദ്ധയുവജന സംഗമം സംഘടിപ്പിച്ചു

എസ്ഡിപിഐ ലഹരി വിരുദ്ധയുവജന സംഗമം സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി: എസ്ഡിപിഐദേശവ്യാപകമായി നടത്തുന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി എസ്ഡിപിഐകങ്ങഴ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നമ്മുടെ മക്കളെ ചേ ർത്ത് പിടിക്കാം യുവതലമുറയെ സംരക്ഷിക്കാം എന്ന മുദ്രാവാക്യമുയർത്തി  ലഹരി വിരുദ്ധ യുവജനസംഗമം സംഘടിപ്പിച്ചു.

എസ്ഡിപിഐകങ്ങഴ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അൻവർ സാദത്തിൻ്റെ അധ്യക്ഷതയിൽ കൂടിയ യുവജന സംഗമത്തിൽ എൻ.കെ സുബൈർ സ്വാഗതം പറഞ്ഞു. യുവജനസംഗമം എസ്ഡിപിഐ കോട്ടയം ജില്ലാ കമ്മറ്റി അംഗം സി.എച്ച് ഹസീബ് ഉൽഘാടനം ചെയ്തു.ലഹരി സമൂഹത്തിൽ ഉണ്ടാക്കി കൊണ്ടുരിക്കുന്ന വിപത്തിനെപ്പറ്റിയും വളർന്നു വരുന്ന തലമുറയുടെ ഭാവിയെ സംബന്ധിച്ചും അദ്ദേഹം ഉൽഘാടന പ്രസംഗത്തിൽ സംസാരിച്ചു. മാധ്യമ പ്രവർത്തകൻമുഹമ്മദ് ഷാഫി വിഷയാവതരണം നടത്തിപത്ത്‌വയസിനും ഇരുപത് വയസിനിടയ്ക്ക് പ്രായമുള്ള നൂറിലധികം കുട്ടികൾ പങ്കെടുത്ത ലഹരി വിരുദ്ധ സംഗമം ഏറെ ശ്രദ്ധേയമായിരുന്നു.

എസ്ഡിപിഐജില്ലാ കമ്മിറ്റി അംഗം അൻസാരി പത്തനാട്, അയ്യൂബ് ഖാൻ രണ്ടു മാക്കൽ, വിമൺ ഇന്ത്യാ മൂവ്മെൻ്റ് കാഞിരപ്പള്ളി മണ്ഡലം സെക്രട്ടറി  ഷെമീമാ നാസർ തുടങ്ങിയവർ അഭിവാദ്യമർപ്പിച്ചു സംസാരിച്ചു.സഹദ് സൽമാൻ നന്ദി രേഖപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page