പ്രളയത്തിൽ തകർന്ന ഏന്തയാർ – മുക്കുളം പാലത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തില്‍
ഏന്തയാർ : നാലുവർഷം നീണ്ട ഏന്തയാർ നിവാസികളുടെ കാത്തിരിപ്പ് ഒടുവിൽ സഫലമാകുന്നു. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള മലയോര നിവാസികളുടെ യാത്രദുരിതത്തിനും പരിഹാരമാകും. 2021 ലെ പ്രളയത്തിൽ തകർന്ന ഏന്തയാർ – മുക്കുളം പാലത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. ഈ മാസം ഉദ്ഘാടനം നടക്കുമെന്നാണ് പ്രതീക്ഷ. ഏറെ പ്രതിഷേധങ്ങൾക്കും, പരാതികൾക്കും ശേഷമാണ് പുതിയ പാലം നിർമ്മിക്കാൻ നടപടി ഉണ്ടായത്. ഏന്തയാർ ടൗണിന് സമീപം ഉണ്ടായിരുന്ന വലിയ പാലം പൂർണമായും തകർന്നതോടെ മറുകരയിൽ ഇടുക്കി ജില്ലയിലെ മുക്കുളം, ഉറുമ്പിക്കര, വെംബ്ലി ഗ്രാമങ്ങൾ ഒറ്റപ്പെട്ടിരുന്നു. 10 കിലോമീറ്ററിൽ അധികം ചുറ്റി സഞ്ചരിച്ചായിരുന്നു യാത്ര. ദുരിതം സഹികെട്ടതോടെ
നാട്ടുകാർ ചേർന്ന് താത്കാലിക നടപ്പാലം നിർമ്മിച്ചു. എന്നാൽ വാഹനം കടന്നുപോകുന്നത് ബുദ്ധിമുട്ടായിരുന്നു.