കാഞ്ഞിരപ്പള്ളി കോടതിയിൽ പ്രതിഷേധ സമരം:
കോടതി ഫീസ് വർദ്ധനവ്: കാഞ്ഞിരപ്പള്ളി കോടതിയിൽ പ്രതിഷേധ സമരം:
ഏപ്രിൽ 9ന് കോടതി നടപടികളിൽ നിന്ന് അഭിഭാഷകർ വിട്ടു നിൽക്കും
അഭിഭാഷകർക്കും, കക്ഷികൾക്കും, പൊതുജനങ്ങൾക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന അന്യായവും, അശാസ്ത്രീയവുമായ കോടതി ഫീസ് വർദ്ധനക്കെതിരെ കാഞ്ഞിരപ്പള്ളിയിലും അഭിഭാഷക പ്രതിഷേധം.സംസ്ഥാന വ്യാപകമായി ബാർ അസോസിയേഷനുകളുടെ നേതൃത്വത്തിൽ നടന്ന് വരുന്ന വിവിധ പ്രതിഷേധ സമരങ്ങളുടെ ഭാഗമായാണ് കാഞ്ഞിരപ്പള്ളി ബാർ അസോസിയേഷൻ്റെ നേതൃത്വത്തിൽ കരിദിനാചരണവും,കോടതി അങ്കണത്തിൽ പ്രതിഷേധ യോഗവും സംഘടിപ്പിച്ചത്.യോഗം ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ.ബി.ബിജോയ് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് അഡ്വ.രാജ് മോഹൻ അദ്ധ്യക്ഷനായി.കറുത്ത ബാഡ്ജ് ധരിച്ച് കോടതിയിലെത്തി മുഴുവൻ അഭിഭാഷകരും സമരത്തിൻ്റെ ഭാഗമായി. ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ.സുമേഷ് ആൻഡ്രൂസ്, ജോ. സെക്രട്ടറി അഡ്വ.അനീസ എം, അഭിഭാഷകരായ ഡി.മുരളീധർ, തോമസ് കുര്യൻ, ജോളി ജയിംസ്, ജോയി കെ ജോർജ്, രഘു ബി മേനോൻ, എ.കെ.കുര്യാക്കോസ്,ടി.ആർ.രാജു, പി.ആർ. ചന്ദ്രബാബു,ജസ്റ്റിൻ ഡേവിഡ്, ബോബൻ മണ്ണാറത്ത്, സജികുമാർ, സബിത,രേണുക റാം ബിനോയ് മങ്കന്താനം ,ജോസ് സിറിയക്,പി.എ.ഷമീർ, കെ.പി.സനൽകുമാർ, പി.ജെ. നിയാസ്, എന്നിവർ പ്രസംഗിച്ചു.സമരത്തിൻ്റെ തുടർച്ചയായി ഏപ്രിൽ 9 ന് മുഴുവൻ അഭിഭാഷകരും കോടതി നടപടികളിൽ നിന്ന് വിട്ടു നിൽക്കും.