മുണ്ടക്കയത്ത് ഇടിമിന്നലിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്കേറ്റു
മുണ്ടക്കയം വരിക്കാനി ഇ എം എസ് കോളനി ഭാഗത്ത് തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾക്ക് ഇടിമിന്നലിൽ പരിക്കേറ്റു. തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളായ സിയാന, സുബി മനു, ജോസ്നി, അനിതാ വിജയൻ , ഷീന നജിമോൻ എന്നിവർക്കാണ് പൊള്ളലേറ്റ് മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്….. ന്യൂസ് മുണ്ടക്കയം……ഇതിൽ ഷീന നജിമോനെ പ്രാഥമിക പരിശോധനയ്ക്ക് ശേഷം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു…ന്യൂസ് മുണ്ടക്കയം..മറ്റു രണ്ടു തൊഴിലാളികൾക്കും ചെറിയ രീതിയിൽ പൊള്ളൽ ഏറ്റിട്ടുണ്ട്.ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നരയോട് കൂടിയായിരുന്നു സംഭവം. മഴയും ഇടിയും ഉണ്ടായപ്പോൾ സമീപത്തെ വീട്ടിലേക്ക് മാറി നിന്നെങ്കിലും ഇടിമിന്നലേക്കുകയായിരുന്നു .
…. ഒടുവിൽ കിട്ടിയ വിവരം അനുസരിച്ച് സിയാന അനിത എന്നിവരെ കൂടുതൽ പരിശോധനയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്കോ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് മാറ്റും പ്രവേശിപ്പിക്കും
(മുണ്ടക്കയം: മുണ്ടക്കയത്ത് തൊഴിലുറപ്പ് തൊഴിലാളികക്ക് മിന്നലേറ്റു. അപകടത്തിൽ ഏഴ് സ്ത്രീകൾക്ക് പരിക്കേറ്റു. മുണ്ടക്കയം ടൗണിനു സമീപം കിച്ചൻ പാറയിലാണ് സംഭവം. മേഖലയിൽ ശക്തമായ മഴയും ഇടിയുമുണ്ടായിരുന്നു ഇതിനിടെയാണ് അപകടമുണ്ടായത്. 32 തൊഴിലാളികളാണ് ജോലിയിൽ ഏർപ്പെട്ടിരുന്നതിൽ ഇതിൽ ഏഴ് പേർക്ക് മിന്നലേൽക്കുകയും ഇവർ നിലത്ത് വീഴുകയുമായിരുന്നു.
പുതുപ്പറമ്പിൽ ഷീന നജ്മോൻ, മാമ്പറമ്പിൽ അനിതമ്മ വിജയൻ, ആഞ്ഞിലിമൂട്ടിൽ സുബി മനു, ആഞ്ഞിലിമൂട്ടിൽ ജോസിനി മാത്യു, ആഞ്ഞിലിമൂട്ടിൽ സിയാന ഷൈജു, പുത്തൻ പുരയ്ക്കൽ ശോഭ റോയ്, ഇടമ്പാടത്ത് അന്നമ്മ ആന്റണി എന്നിവർക്കാണ് പരുക്കേറ്റത്).