കാഞ്ഞിരപ്പള്ളിടോപ് ന്യൂസ്പ്രാദേശികം

മാലിന്യമുക്ത പ്രഖ്യാപനങ്ങളില്‍ ഒതുങ്ങരുത് – അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല് എം.എല്‍.എ.

മാലിന്യമുക്ത പ്രഖ്യാപനങ്ങളില്‍ ഒതുങ്ങരുത് – അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല് എം.എല്‍.എ.

കാഞ്ഞിരപ്പള്ളി:—– കേരളം സമ്പൂര്‍ണ്ണ മാലിന്യമുക്തമാകുന്നതോടു കൂടി രാജ്യത്തിന് നാം മാതൃകയാവുകയാണ്. നമ്മുടെ നാട് പൂര്‍ണ മായും മാലിന്യമുക്തമാകുന്നതോടൊപ്പം തുടര്‍പ രിപാലനവും ഉണ്ടാവണമെന്ന് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ. അഭിപ്രായപ്പെട്ടു. കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് സമ്പൂര്‍ണ്ണ മാലിന്യമുക്ത ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിച്ചു കൊണ്ട് എം.എല്‍. എ. സംസാരിക്കുകയായിരുന്നു. നാടും, റോഡും, തോടും സംരക്ഷിക്കുന്നതിന്‍റെ പൂര്‍ണ ചുമതല ജനങ്ങള്‍ ഏറ്റെടുക്കണമെന്നും അതിന് ത്രിതല പഞ്ചായത്തുകള്‍ നേതൃത്വം വഹിക്കണമെന്നും എം.എല്‍,എ. അഭിപ്രായപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കകുഴി മുഖ്യ പ്രഭാഷണം നടത്തി. കാഞ്ഞിരപ്പളളി ബ്ലോക്കിന് കീഴിലുളള മികച്ച ഗ്രാമപഞ്ചായത്തായി – ഒന്നാം സ്ഥാനത്ത്- കൂട്ടിക്കലും, രണ്ടാം സ്ഥാനം- പാറത്തോടും, മൂന്നാം സ്ഥാനം- മുണ്ടക്കയവും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സി.ഡി.എസ്.ആയി ഒന്നാം സ്ഥാനം- കാഞ്ഞിരപ്പളളിയും, രണ്ടാം സ്ഥാനം- പാറത്തോടും, മൂന്നാം സ്ഥാനം- കൂട്ടിക്കലും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സര്‍ക്കാര്‍ സ്ഥാപനമായി ഒന്നാം സ്ഥാനം- പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസ് എരുമേലിയും, രണ്ടാം സ്ഥാനം- ഗവ. ആയുര്‍വ്വേദ ആശുപത്രി കോരുത്തോടും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഹരിതകര്‍മ്മ സേന കണ്സോര്‍ഷ്യം ആയി – ഒന്നാം സ്ഥാനം- കൂട്ടിക്കലും, രണ്ടാം സ്ഥാനം- മുണ്ടക്കയവും, മൂന്നാം സ്ഥാനം- എരുമേലിയും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സ്വകാര്യ സ്ഥാപനമായി ഒന്നാം സ്ഥാനം- അപ്പോലോണിയ ഡെന്തല്‍ ആശുപത്രി, പളളിപ്പടി, കോരുത്തോട് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച വ്യാപാര സ്ഥാപനമായി ഒന്നാം സ്ഥാനം- ഹോം ഗ്രോണ്‍ നേഴ്സറി, വിഴിക്കത്തോട്, കാഞ്ഞിരപ്പളളി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച വായനശാലയായി – ഒന്നാം സ്ഥാനം-പി.വൈ.എം.എ. ലൈബ്രറി, വിഴിക്കത്തോട്, കാഞ്ഞിരപ്പളളിയും, രണ്ടാം സ്ഥാനം-സഹൃദയ വായനശാല, മടുക്ക, കോരുത്തോടും, മൂന്നാം സ്ഥാനം- ത്രിവേണി ലൈബ്രറി, കൂട്ടിക്കലും തെരഞ്ഞുടക്കപ്പെട്ടു. മികച്ച റെസിഡന്‍സ് അസോസിയേഷനായി ഒന്നാം സ്ഥാനം-ഗ്രീന്‍ നഗര്‍, പാറത്തോടും, രണ്ടാം സ്ഥാനം-ചിറ്റാര്‍ റെസിഡന്‍സ് അസോസിയേഷന്‍, മണ്ണാറക്കയം, കാഞ്ഞിരപ്പളളിയും, മൂന്നാം സ്ഥാനം- മൈത്രി നഗര്‍ റെസിഡന്‍സ് അസോസിയേഷന്‍, മുണ്ടക്കയവും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഹരിത ടൗണായി ഒന്നാം സ്ഥാനം-വണ്ടന്‍പതാല്‍, മുണ്ടക്കയവും, രണ്ടാം സ്ഥാനം- പൊടിമറ്റം, പാറത്തോടും, മൂന്നാം സ്ഥാനം- മണിമലയും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച പൊതു ഇടമായി ഒന്നാം സ്ഥാനം-ചാച്ചിക്കവല, മുണ്ടക്കയവും, രണ്ടാം സ്ഥാനം-ഇളംകാട് ബസ് സ്റ്റാന്‍റും കൂട്ടിക്കലും തെരഞ്ഞെടുക്കപ്പെട്ടു. ഇവര്‍ക്ക് പ്രത്യേക പുരസ്ക്കാരവും, മില്‍ക്ക് ഫ്രൂട്ടിന്‍റെ തൈകളും വിതരണം ചെയ്തു. തുടര്‍ന്ന് നടന്ന യോഗത്തില്‍ പഞ്ചായത്തു പ്രസിഡന്‍റുമാ രായ രേഖാദാസ്, കെ. കെ. ശശികുമാര്‍, ബിജോയി മുണ്ടുപാലം, സിറില്‍ ജോസഫ്, ജാന്‍സി സാബു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.എസ് കൃഷ്ണകുമാര്‍, അഡ്വ. സാജന്‍ കുന്നത്ത്, ജോഷി മംഗലം, പി.കെ പ്രദീപ്, രത്നമ്മ രവീന്ദ്രന്‍, ഡാനി ജോസ്, അനു ഷിജു, ബി.ഡി.ഒ. ഫൈസല്‍ എസ്., ജോയിന്‍റ് ബിഡി.ഒ. സിയാദ് ടി.ഇ., ആശാലത ടി., വനിതാ ക്ഷേമ ഓഫീസറായ പ്രശാന്ത് സി., ഹെഡ് അക്കൌണ്ടന്‍റ് റെജിമോന്‍ കെ.ആര്‍., എച്ച്.സി. സാറാമ്മ ജോര്‍ജ്ജ് , പ്ലാന്‍ ക്ലര്‍ക്ക് ദീലീപ് കെ.ആര്‍., അനന്തു മധുസൂദനന്‍, വി.ഇ.ഒ. ജയസൂര്യന്‍ എസ്., പത്മകുമാര്‍, റിസോഴ്സ് പേഴ്സണ്‍ വിനീത വി.ടി., ശുചിത്വ മിഷന്‍ ആര്‍.പി. സജി, ഹരിതകേരള കോ ഓര്‍ഡിനേറ്റര്‍ ജെയ്ന, ആര്‍.ജി.എസ്.എ. സൈന, ക്ലീന്‍ കേരളാ കോ ഓര്‍ഡി നേറ്റര്‍ അന്‍ഷാദ്, നുസിമോള്‍, കൂടാതെ വിവിധ ഗ്രാമപഞ്ചായത്ത് മെമ്പര്മാകര്‍ ഹരിതകര്‍മ്മ സേനാ ഭാരവാഹികള്‍ കുടുംബശ്രീ ഭാരവാഹികള്‍ തുടങ്ങിയവര്‍ വിവിധ പരിപാടികള്ക്ക് നേതൃത്വം നല്‍കി
പടം അടിക്കുറിപ്പ്
കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് സമ്പൂര്‍ണ മാലിന്യമുക്ത ബ്ലോക്ക് പഞ്ചായത്തായി അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ. പ്രഖ്യാപിക്കുന്നു. ഏറ്റവും നല്ല മാലിന്യമുക്ത പഞ്ചായത്തിനുളള അവാര്‍ഡ് കൂട്ടിക്കല്‍ പഞ്ചായത്തിന് കൈമാറുന്നു.

Leave a Reply

Your email address will not be published. Required fields are marked *

<p>You cannot copy content of this page</p>