ദേശീയ പാതയിൽ ചിറ്റടിയിൽ കാർ ബൈക്കിൽ ഇടിച്ച്. ബൈക്ക് യാത്രികർക്ക് ഗുരുതര പരിക്ക്
ദേശീയ പാതയിൽ ചിറ്റടിയിൽ കാർ ബൈക്കിൽ ഇടിച്ച്. ബൈക്ക് യാത്രികർക്ക് ഗുരുതര പരിക്ക്
മുണ്ടക്കയം:
ദേശീയ പാതയിൽ ചിറ്റടിയിൽ വ്യാഴാഴ്ച രാത്രി 8.30 യോടെയാണ് അപകടം. മുണ്ടക്കയം ഭാഗത്ത് നിന്ന് പാറത്തോട്ടിലേയ്ക്ക് പോയ കാറും കാഞ്ഞിരപ്പള്ളി നിന്നും മുണ്ടക്കയത്തേയ്ക്ക് വന്ന ബൈക്കുമായാണ് ഇടിച്ചത്.അപകടത്തിൽ ബൈക്ക് യാത്രികരായ കൂട്ടിക്കൽ സ്വദേശിയായ ആറ്റിങ്ങൽ സനൽ, വേലനിലം വടക്കേടത്ത് ശ്രീജേഷ് സുകുമാരൻ എന്നിവരെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.