വഴിയോര വിശ്രമകേന്ദ്രവും ജന സേവന, ഫിറ്റ്നസ് കേന്ദ്രവും ഉൽഘാടനം ഇന്ന്
വഴിയോര വിശ്രമകേന്ദ്രവും ജന സേവന, ഫിറ്റ്നസ് കേന്ദ്രവും ഉൽഘാടനം ഇന്ന്
കാഞ്ഞിരപ്പള്ളി
കാഞ്ഞിരപള്ളി പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും 15 ലക്ഷം രൂപ വീതം ചെലവഴിച് കുരിശുകവലയിൽ നിർമ്മിച്ച വഴിയോര വിശ്രമകേന്ദ്രവും ജന സേവന – ഫിറ്റ്നസ് കേന്ദ്രങ്ങളും ജനകീയഹോട്ടലും ബുധനാഴ്ച പകൽ മൂന്നിന് ഗവ.ചീഫ് വിപ്പ് ഡോ: എൻ ജയരാജ് ഉൽഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിതാ രതീഷ് മുഖ്യ പ്രഭാഷണം നടത്തും. പഞ്ചായത്ത് സെക്രട്ടറി എം എസ് രഞ്ജിത് റിപ്പോർട്ട് അവതരിപ്പിക്കും. പഞ്ചായത്ത് പ്രസിഡണ്ട് കെ അർ തങ്കപ്പൻ അധ്യക്ഷനാകും.