തൃപ്പാലപ്ര ഭഗവതി ക്ഷേത്ര ത്തിലെ മീനപ്പൂര മഹോത്സവം 7 മുതൽ 10 വരെ ആഘോഷിക്കും.
തൃപ്പാലപ്ര ഭഗവതി ക്ഷേത്ര ത്തിലെ മീനപ്പൂര മഹോത്സവം 7 മുതൽ 10 വരെ ആഘോഷിക്കും.
പാറത്തോട് – പൂരവും ആഘോഷങ്ങളുമായി തൃപ്പാലപ്ര ഭഗവതി ക്ഷേത്രോത്സവം 7 മുതൽ 10 വരെ വിപുലമായ പരിപാടികളോടെ കൊണ്ടാടും . മൂന്നാം ഉത്സവദിനമായ 9 ന് ആണ് തൃപ്പാലപ്ര മീനപ്പൂര മഹോത്സവം.
ഒന്നാം ഉത്സവമായ 7 ന് തിങ്കൾ
രാവിലെ 4.30 ന് പള്ളിയൂണർത്തൽ , 5 ന് നിർമ്മാല്യ ദർശനം, 5-15 ന് അഭിക്ഷേകം, മലർ നിവേദ്യം, 5.30 ന് ഗണപതി ഹോമം, 6 ന് ഉഷ:പൂജ,6.30 ന് ദീപാരാധന,ഭജന, സോപാന സംഗീതം, 7 ന് നൃത്തനിശ , 9 ന് തിരുവാതിര ,ഡാൻസ് 9.30 ന് നാടകം . രണ്ടാം ദിവസമായ 8 ന് ചൊവ്വ പതിവ് പൂജകൾക്ക് പുറമെ വൈകുന്നേരം 7 ന് തിരുവാതിര, 7.30 മുതൽ കാവടി ഹിഡുംബൻ പുജ , ചാക്യാർകൂത്ത്, 8-30 മുതൽ 10 വരെ വിവിധ സംഘടകളുടെ ഡാൻസ് കലാസന്ധ്യ , മൂന്നാം ദിവസമായ 9 ന് ബുധൻ ക്ഷേത്ര ചടങ്ങുകൾ പതിവുപോലെ, 9 ന് പുറത്തോട് ഭുവനേശ്വരി – ശാസ്താ ക്ഷേത്രത്തിൽ നിന്നും, പാലപ്ര അയ്യപ്പ ക്ഷേത്രത്തിൽ നിന്നും കാവടി ഘോഷയാത്ര പുറപ്പെടും, 11-30 ന് കാവടി അഭിഷേകം, ചെണ്ടമേളം, 12ന് ഉച്ചപൂജ 1 ന് മഹാപ്രസാദമൂട്ട്, 4 ന് തിരുനട തുറക്കൽ, 4-15 ന് കാഴ്ചശ്രീബലി, 4.30 ന് നിറപറ സമർപ്പണം, 7 മുതൽ നാദസ്വര കച്ചേരി,8 ന് അത്താഴപൂജ,8 -15 ന് ഭജൻസ് , 8-30 ന് താലപ്പൊലി എതിരേൽപ്പ്, 9ന് ആകാശ വിസ്മയം, കളമെഴുത്തും പാട്ടും, 11-30 ന് പൂരം ഇടി ,11-30 ന് ബാലെ, നാലാം ഉത്സവമായ 10 ന് വ്യാഴം പതിവുപോലെ ക്ഷേത്ര ചടങ്ങുകൾ, വൈകുന്നേരം 7 ന് സാമ്പ്രദായിക ഭജന, 8 ന് അത്താഴപൂജ 9ന് താലപ്പൊലി എതിരേൽപ്പ്, 9.30 ന് കളമെഴുത്തും പാട്ടും, 10 ന് വലിയ ഗുരു സിയോടെ സമാപിക്കും.