ലഹരിക്കെതിരെ മനുഷ്യ ചങ്ങല സൃഷ്ടിച്ചു വെംബ്ലി ഹിദായ ജുമുഅ മസ്ജിദ്
വെംബ്ലി : ലഹരിക്കെതിരെ മനുഷ്യ ചങ്ങല സൃഷ്ടിച്ചു വെംബ്ലി ഹിദായ ജുമുഅ മസ്ജിദ്.
ലഹരി ഉപയോഗം മൂലം യുവതല വഴി തെറ്റുന്നതിനെതിരെ ബോധവത്കരണ മെന്ന നിലയിലാണ് വെംബ്ലി ഹിദായ ജുമുഅ മസ്ജിദ് പരിപാലന സമിതിയുടെ നേതൃത്വത്തിൽ മനുഷ്യ ചങ്ങലയും ബോധവത്കരണ സന്ദേശ പരിപാടിയും സംഘടിപ്പിച്ചത്. മസ്ജിദ് പ്രസിഡൻ്റ് കെ. ഇസ്മായിലിൻ്റെ അധ്യക്ഷതയിൽ യോഗം ഇമാം സഫ് വാൻ അൽ അദനി ഉദ്ഘാടനം ചെയ്തു. സമൂഹ നൻമ നഷ്ടപ്പെടുന്ന ലഹരി തുടച്ചു മാറ്റാൻ യുവ തലമുറ യിലേക്ക് സ്നേഹം നൽകണമെന്ന് ഇമാം പറഞ്ഞു. ബന്ധങ്ങൾ നഷ്ടപ്പെടുന്നതിൽ ലഹരി പ്രധാന പങ്കു വഹിക്കുന്നു. അടിച്ചേൽപ്പിക്കുന്നതിനു പകരം സ്നേഹത്തിലൂടെ ബോധവത്കരിക്കണമെന്നും ഇമാം കുട്ടി ചേർത്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മോളി ഡോമിനിക് ലഹരി വിരുദ്ധ സന്ദേശം നൽകി.
പഞ്ചായത്തംഗങ്ങളായ കെ.എൽ. ദാനിയേൽ, സജിത് കെ. ശശി, കൂട്ടിക്കൽ മുസ് ലിം ജമാഅത്ത് പ്രസിഡൻ്റ്
ഷാൻ പി ഖാദർ, വിവിധ സംഘടന ഭാരവാഹികളായ പി.ജെ. വർഗീസ്, ഈപ്പൻ മാത്യു, ടി.പി. യശോധരൻ , ഇ.എൻ. ശ്രീകുമാർ, ഹാജി അയൂബ് ഖാൻ കാസിം,കെ.കെ. പാപ്പൻ , റോയ് ഏബ്രഹാം, രജനി രാജൻ, എം. രവീന്ദ്രൻ ശ്രീസൽസ്വരൂപരാജ്, ഇ.എം. രാജപ്പൻ, മസ്ജിദ് ഭാരവാഹികളായ നൗഷാദ് വെംബ്ലി, പി.എച്ച്. നാസർ , നവാസ് പുളിക്കൽ, കെ.എ. നൗഷാദ്, പി.എ. അസീസ്, വാഹിദ് കോട്ടവാതുക്കൽ, പി.എം. ഇബ്രാഹിം , അനസ് മുഹമ്മദ്, പി.എം. ഹനീഫ ,നിസാമുദ്ദീൻ എന്നിവർ പങ്കെടുത്തു
ഇതോടനുബന്ധിച്ചു ഇഫ്താർ സംഗമവും ഒരുക്കി.