ലഹരി വിരുദ്ധ അവബോധ യജ്ഞത്തിന് തുടക്കം.
ലഹരി വിരുദ്ധ അവബോധ യജ്ഞത്തിന് തുടക്കം.
കോരുത്തോട്:
കോരുത്തോട് സി കേശവൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി യുടെയും ബട്ടർഫ്ലൈ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ അവബോധ യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടന്നു. സ്കൂൾ മാനേജർ എ. എൻ.സാബു അധ്യക്ഷത വഹിച്ച യോഗത്തിൽ എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോക്ടർ സി. റ്റി. അരവിന്ദ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. പ്രൊഫസർ ഡോക്ടർ ടോണി. കെ.തോമസ് മുഖ്യപ്രഭാഷണം നിർവഹിച്ചു. പ്രിൻസിപ്പൽ റ്റിറ്റി. എസ്, ഹെഡ്മിസ്ട്രസ് ബിന്ദു കൃഷ്ണൻ ആക്ഷൻ പ്ലാൻ വിശദീകരിച്ചു. പദ്ധതി വിശദീകരണം അക്കമ്മ മാത്യു പി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജാൻസി സാബു, വാർഡ് മെമ്പർ ശ്രീജ ഷൈൻ, മാനേജ്മെന്റ് വൈസ് പ്രസിഡണ്ട് ഷൈൻ കുമാരമംഗലം, മാനേജ്മെന്റ് സെക്രട്ടറി ഉഷ സജി തൈപ്പറമ്പിൽ, ജെയിംസ്.പി.എ പ്രിൻസിപ്പൽ സി.കെ. എം.ഇംഗ്ലീഷ് മീഡിയം എൽ. പി. എസ്, സാലി കെ എസ് ഹൈസ്കൂൾ വിഭാഗം സ്റ്റാഫ് സെക്രട്ടറി, മിനിമോൾ. കെ ഹയർസെക്കൻഡറി വിഭാഗം സ്റ്റാഫ് സെക്രട്ടറി, ഡോക്ടർ ഗ്രെസ്സമ്മ മാത്യു, പ്രൊഫസർ ജോബി ജോസഫ്, അഡ്വക്കേറ്റ് ഗീതാ സരസ്,അനീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.