കുഴിമാവ് ഗവൺമെന്റ് ട്രൈബൽ വെൽഫയർ എൽ.പി സ്കൂളിൽ വർണ്ണ കൂടാരം പദ്ധതി ഉദ്ഘാടനം ചെയ്തു.
image not original
വർണ്ണ കൂടാരം പദ്ധതി ഉദ്ഘാടനം ചെയ്തു.
മുണ്ടക്കയം : കുഴിമാവ് ഗവൺമെന്റ് ട്രൈബൽ വെൽഫയർ എൽ.പി സ്കൂളിൽ സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ സമഗ്ര ശിക്ഷ സ്റ്റാർസ് പദ്ധതിയിൽ പെടുത്തി പത്ത് ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ച വർണ്ണക്കൂടാരം പദ്ധതിയുടെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. കോരുത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജാൻസി സാബു അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രത്നമ്മ രവീന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഡി പ്രകാശ്, പെരുവന്താനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു ഇ.ആർ, പഞ്ചായത്ത് മെമ്പർമാരായ സിനു സോമൻ, ലതാ സുശീലൻ,പി. എൻ സുകുമാരൻ, പിടിഎ പ്രസിഡന്റ് രമ്യ മനീഷ്, അഞ്ജു അഭിലാഷ്, എസ്എംസി അധ്യക്ഷൻ മധുസൂദനൻ, ടി.സി രാജൻ, സ്കൂൾ ഹെഡ്മിസ്ട്രസ് ഷീബ രാജൻ, കാഞ്ഞിരപ്പള്ളി ബി ആർ സി കാഞ്ഞിരപ്പള്ളി ബിപിസി അജാസ് വി. എം, എ ഇ ഒ സുൽഫിക്കർ എസ് എന്നിവർ സംസാരിച്ചു.