കാഞ്ഞിരപ്പള്ളിടോപ് ന്യൂസ്പ്രാദേശികം

കെ എം എ ഡയാലിസിസ് സെൻറ്ററിന് റംസാൻ സമ്മാനം വിതരണം ചെയ്തു

കാഞ്ഞിരപ്പള്ളി

വൃക്ക രോഗികൾ ഉൾപ്പെടെ 200 ലധികം കിടപ്പു രോഗികൾക്ക് അസർ ഫൗണ്ടേഷൻ കാഞ്ഞിരപ്പള്ളിയുടെ സ്നേഹസമ്മാനമായ ബഡ്ഷീറ്റ്, ടൗവ്വൽ, ലുങ്കി നൈറ്റി തുടങ്ങിയവ നൽകി. ഈ വർഷത്തെ വിതരണ ഉത്ഘാടനം കെ എം എ ഡയാലിസിസ് സെന്ററിൽ നടന്നു. ചടങ്ങിൽ മുഹമ്മദ് റിയാസ് അദ്ധ്യക്ഷനായി. യോഗത്തിൽ അസർ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഡയറക്ടർ സി എം മുഹമ്മദ് ഫൈസിയിൽ നിന്നും കെ എം എ പ്രസിഡൻറ്റ് ഷെഫീഖ് താഴത്തുവീട്ടിൽ സ്വീകരിച്ചു.കെ എം എ സെക്രട്ടറി അഡ്വ.ഷാനു കാസീം, നിയുക്ത പ്രസിഡന്റ് നിസാർ കല്ലുങ്കൽ, അൽഫാസ് റഷീദ്, ഐഷാ നസീബ്, പാലിയേറ്റീവ് നേഴ്സ് ഷാമില എന്നിവർ പങ്കെടുത്തു. 29 ഡയാലിസിസ് രോഗികളാണ് കെ എം എ ഡയാലിസ് സെൻറ്ററിൽ ദിവസവും എത്തുന്നത്.
ചിത്രവിവരണം: കാഞ്ഞിരപ്പള്ളി അസർ ഫൗണ്ടേഷൻ കെ എം എ ഡയാലിസിസ് സെൻറ്ററിന് നൽകിയ റംസാൻ സമ്മാനം ഡയറക്ടർ സി എ o മുഹമ്മദ് ഫെയ്സിയിൽ നിന്നും കെ എം എ ഡയാലിസിസ് യൂണിറ്റ് പ്രസിഡണ്ട് ഷഫീഖ് താഴത്തു വീട്ടിൽ ഏറ്റുവാങ്ങുന്നു.

Leave a Reply

Your email address will not be published. Required fields are marked *

<p>You cannot copy content of this page</p>