ഓപ്പൺ ജിമ്മും വഴിയോര വിശ്രമ കേന്ദ്രവും 2 ന് തുറന്നു നൽകും
ഓപ്പൺ ജിമ്മും വഴിയോര വിശ്രമ കേന്ദ്രവും 2 ന് തുറന്നു നൽകും
കാഞ്ഞിരപ്പള്ളി
ദേശീയപാത 183 ൻ്റെ ഓരത്ത് കാഞ്ഞിരപള്ളി മിനി സിവിൽ സ്റ്റേഷന് എതിർവശത്തായി പഞ്ചായത്ത് ഒരുക്കിയിട്ടുള്ള ഓപ്പൺ ജിം ഏപ്രിൽ രണ്ടിന് പൊതുജനങ്ങൾക്കായി തുറന്നു നൽകും. വനിതാ വിപണന കേന്ദ്രവും പൊതുജന സേവന കേന്ദ്രവും സ്നേഹിത കൗൺസിലിംഗ് സെൻറ്ററിൻ്റെ ഉൽഘാടനവും ഇതോടൊപ്പം നടക്കും. ഗവ.ചീഫ് വിപ്പ് ഡോ: എ ൻ ജയരാജ് ഏപ്രിൽ രണ്ടിന് പകൽ മൂന്നിന് ഉൽഘാടനം ചെയ്യും.
കാഞ്ഞിരപ്പള്ളി കുരിശുകവലയിൽ മണിമല റോഡിൻ്റെ തുടക്കത്തിൽ ബ്ലോക്ക് പഞ്ചായത്തിൻ്റെ സഹായത്തോടെ പുതുതായി പണി തീർത്തിട്ടുള്ള വഴിയോര വിശ്രമ കേ ന്ദ്രവും ഇതോടൊപ്പം ചീഫ് വിപ്പ് ഉൽഘാടനം ചെയ്യും. ഇരുചടങ്ങുകളിലും കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ അർ തങ്കപ്പൻ അധ്യക്ഷനാകും.