പഞ്ചായത്ത് ഓഫീസിൽ നിന്നും നൂറ് മീറ്റർ അകലെ മുണ്ടക്കയം ബസ് സ്റ്റാന്റ് പരിസരം ചീഞ്ഞുനാറുന്നു..
“സമ്പൂർണ്ണ ശുചിത്വ നഗരമായി മുണ്ടക്കയത്തെ പ്രഖ്യാപിക്കുവാൻ… ഇനി അഞ്ചു നാൾ…” പ്രവർത്തനങ്ങൾ പ്രഹസനമാകുന്നു. പഞ്ചായത്ത് ഓഫീസിൽ നിന്നും നൂറ് മീറ്റർ അകലെ മുണ്ടക്കയം ബസ് സ്റ്റാന്റ് പരിസരം ചീഞ്ഞുനാറുന്നു..
മുണ്ടക്കയം: മുണ്ടക്കയത്തെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ പ്രഹസനമാകുന്നതായി പരാതി. മാർച്ച് 30ന് സമ്പൂർണ്ണ ശുചിത്വ നഗരമായി മുണ്ടക്കയത്തെ പ്രഖ്യാപിക്കുവാനുള്ള പഞ്ചായത്തിന്റെ നീക്കത്തിന് പേരുദോഷമായി മുണ്ടക്കയം ബസ്റ്റാൻഡ് പരിസരം ചീഞ്ഞുനാറുന്നു. മുണ്ടക്കയം കംഫർട്ട് സ്റ്റേഷന് സമീപമാണ് മാലിന്യങ്ങൾ ഒന്നുകൂടി കിടക്കുന്നത്. ടൗണിൽ നിന്നും ശുചീകരണ തൊഴിലാളികൾ നീക്കുന്ന മാലിന്യങ്ങൾ ഇവിടെ നിക്ഷേപിക്കുന്നതായാണ് പരാതി. ഇവിടുത്തെ മാലിന്യത്തിന്റെ ദുർഗന്ധം ബസ്റ്റാൻഡിനുള്ളിലേക്ക് പോലും വ്യാപിക്കുവാൻ തുടങ്ങിയതായി നാട്ടുകാർ പറയുന്നു