വനാതിർത്തിയിലെ കളകയറിയ ഭുമിയിൽ മഞ്ഞൾ വിളവെടുപ്പുമായി വനംവകുപ്പ്
കാഞ്ഞിരപ്പള്ളി
വനാതിർത്തിയിലെ കളകയറിയ ഭുമിയിൽ മഞ്ഞൾ വിളവെടുപ്പുമായി വനംവകുപ്പ്.
മനുഷ്യ – വ ന്യജീവി സംഘർഷം കുറയ്ക്കുന്നതിൻ്റെ ഭാഗമായിട്ടാണു മഞ്ഞൾ കൃഷി നടപ്പാക്കുന്നത്. പെരിയാർ ടൈഗർ റിസർവ്വ് വെസ്റ്റ് ഡിവിഷൻ്റെ നേതൃത്വത്തിലാണ് മഞ്ഞൾ കൃഷി എന്ന ആശയം നടപ്പാക്കിയത്.ആദ്യ ഘട്ടം വൻ വിജയത്തിലെത്തിയതോടെ മഞ്ഞൾ കൃഷി എന്ന ആശയം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുവാൻ ഒരുങ്ങുകയാണ് വനം വകുപ്പ്.
വനത്തിൽ നിന്നും ഇറങ്ങി വരുന്ന കാട്ടാനകൾ ക ളും കാട്ടുമൃഗങ്ങളും മഞ്ഞൾ കഴിക്കാറേയില്ല. ഇതു കാ ര ണം വനാതിർത്തിയിൽ വന്യമൃഗങ്ങൾ ഇറങ്ങിയാലും മഞ്ഞൾ കൃഷി സുരക്ഷിതമായിരിക്കും. കാട്ടാനകൾ ഇറങ്ങി ചവിട്ടിയാലും മഞ്ഞൾ മണ്ണിനടിയിലായതിനാൽ വലിയ വിളനാശം ഉണ്ടാകുവാനുള്ള സാധ്യതയില്ല.
പദ്ധതി ഇങ്ങനെ
വന്യമൃഗശല്യം രൂക്ഷമായിരിക്കുന്ന ഈ അവസ്ഥയിൽ വനാതിർത്തിയിലുള്ള ഭുമിയിൽ കൃഷി ഉപേക്ഷിച്ചതോടെ ഒട്ടേറെ ഭുമി കാടുകയറി കിടക്കുകയാണ്.ഇവിടെ കാട്ടാനകളും കാട്ടുമൃഗങ്ങളും വസിക്കുന്ന അവസ്ഥയുണ്ട്. ഈ സാഹചര്യത്തിലാണ് വന്യമൃഗങ്ങൾ ഭക്ഷിക്കാത്ത മഞ്ഞൾ കൃഷി എന്ന ആശയം നടപ്പാക്കുവാൻ പരിപാടിയിട്ടത്. വനം വകുപ്പിൻ്റെ ഭാഗമായി പ്രവർത്തിക്കുന്ന ഇക്കോ ഡവലപ്പ്മെൻറ്റ് കമ്മിറ്റി (ഇഡിസി) ഇവയുടെ സ്വയംസഹായ സംഘങ്ങൾ വഴി 75,000 രൂപ വീതം ഗ്രാൻ്റ് നൽകി കൃഷിക്ക് തുടക്കമിട്ടത്.’ പ്രഗതി’ എന്ന സങ്കരയിനത്തിലെ മഞ്ഞളാണ് വിവിധ സംഘങ്ങളുടെ നേതൃത്വത്തിൽ എരുമേലി, കോരുത്തോട് പഞ്ചായത്തുകളിലെ 16.45 ഏക്കറിൽ 219 ഗുണഭോക്തൃ കുടുംബങ്ങളുടെ സഹകരണത്തോടെ ഏഴു മാസം മുൻപ് ആരംഭിച്ച മഞ്ഞൾ കൃഷിയുടെ വിളവെടുത്തു തുടങ്ങിയത്.
മഞ്ഞൾ കൃഷിയുടെ ഗുണങ്ങൾ
വന്യ ജീവികളെ ഭയന്ന് കൃഷി ഉപേക്ഷിച്ച് പോയ ഒട്ടേറെ സ്ഥലങ്ങൾ ഇതുവഴി വീണ്ടെടുക്കാൻ കഴിയും. നാട്ടിൽ കാടുപിടിച്ച സ്ഥലങ്ങൾ താവളമാക്കിയ കാട്ടുപന്നികൾ, കുറുക്കൻ എന്നിവയുടെ ശല്യം ഒഴിവാക്കാൻ കഴിയും.കാർഷിക മേഖലയിൽ പുതിയ ഉണർവ്വ് ഉണ്ടായതോടെ ആദിവാസികൾ ഉൾപ്പെടെയുള്ള ജനവിഭാഗങ്ങൾക്കു് തൊഴിൽ അവസരമുണ്ടാക്കുവാൻ കഴിയും. തദ്വേ ശീയർക്ക് വരുമാന വഴിയാകും. പൊതു ജനവും വനംവകുപ്പും തമ്മിലുള്ള ബൻധം ദൃഡമാക്കുവാൻ അവസരമൊരുക്കുo
അടുത്ത ലക്ഷ്യം
ആദ്യഘട്ടത്തിൽ തന്നെ പദ്ധതി പൂർണ്ണ വിജയമായതോടെ ഈ വർഷത്തിൽ 20 ഏക്കറിൽ നിന്ന് ഒന്നര ടൺ പച്ച മഞ്ഞളിൻ്റെ വിളവാണ് പ്രതീക്ഷിക്കുന്നത്. മഞ്ഞൾപ്പൊടി നിർമ്മാണം, ഉണക്കമഞ്ഞൾ എന്നിവ നിർമ്മിച്ച് ഇക്കോ ഷോപ്പുകൾ വഴി വിപണനം നടത്തുവാനാണ് ലക്ഷ്യം. മഞ്ഞളിൽ നിന്നും കുർക്കുമിൻ വേർതിരിച്ച് എടുക്കുന്ന ഫാക്ടറി വനവികസന ഏജൻസികളുടെ ഉടമസ്ഥതയിൽ ആരംഭിക്കുവാൻ പരിപാടിയുണ്ട്.