പുഞ്ചവയലിൽ മഞ്ഞപ്പിത്തം അവലോകനയോഗം ചേർന്നു
image not news reprasentevly
മുണ്ടക്കയം: പുഞ്ചവയലിൽ മഞ്ഞപ്പിത്തം പടർന്നുപിടിച്ച സാഹചര്യത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് അവലോകനയോഗം ചേർന്നു. ആരോഗ്യവകുപ്പിന്റെയും മുണ്ടക്കയം പഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് അവലോകനയോഗം നടന്നത്. പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡിഎംഒ ഡോ. മാർട്ടിൻ, ടെക്നിക്കൽ അസിസ്റ്റന്റ് ഷാജു പി.ജോൺ, മുണ്ടക്കയം കുടുംബാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ. സീന എസ്. ഇസ്മായിൽ, ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് മാത്യു, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഉല്ലാസ് കുമാര്‍, എസ്. സ്മിത തുടങ്ങിയവർ പ്രസംഗിച്ചു. ത്രിതല പഞ്ചായത്തംഗങ്ങൾ, ആശാപ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, സിഡിഎസ് ഭാരവാഹികൾ, വ്യാപാരി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുവാനും ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു. അതേസമയം, പുഞ്ചവയലിൽ ഒരാൾക്കുകൂടി മഞ്ഞപ്പിത്തം സ്ഥിതീകരിച്ചതോടെ രോഗികളുടെ എണ്ണം ഒന്‍പതായി വർധിച്ചു.